New Delhi: ഡല്‍ഹി കൂടാതെ, പഞ്ചാബിലും ഐതിഹാസിക വിജയം നേടി അധികാരത്തില്‍ എത്തിയതോടെ ആം ആദ്മി പാര്‍ട്ടി ആവേശത്തിലാണ്. പഞ്ചാബില്‍ അധികാരത്തില്‍ എത്തിയതോടെ ജനക്ഷേമകരമായ പല പദ്ധതികള്‍ക്കും സര്‍ക്കാര്‍ തുടക്കമിട്ടിരിയ്ക്കുകയാണ്.
എന്നാല്‍, തലസ്ഥാനമായ ഡല്‍ഹിയില്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള പോര് മുറുകുകയാണ്. ഡല്‍ഹി തദ്ദേശ തിരഞ്ഞെടുപ്പാണ് വിഷയം. കേന്ദ്ര സര്‍ക്കാര്‍ തദേശ തിരഞ്ഞെടുപ്പ് നീട്ടാന്‍ പല വഴികള്‍ കണ്ടെത്തുന്നതായാണ് ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. ഡല്‍ഹി മുസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭയില്‍ തുടർച്ചയായ ബഹളമാണ്. തിരഞ്ഞെടുപ്പ് നീളുന്നതിനാല്‍ ആം ആദ്മി പാർട്ടി അമർഷത്തിലാണ്.
ബിജെപി സൃഷ്ടിക്കുന്ന തരത്തിലുള്ള കോലാഹലങ്ങൾ രാജ്യം വച്ചുപൊറുപ്പിക്കില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ നിയമസഭയില്‍ പറഞ്ഞു. "ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയെന്നാണ് BJP സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഏറ്റവും വലിയ പാര്‍ട്ടി രാജ്യത്തെ ഏറ്റവും ചെറിയ പാര്‍ട്ടിയായ AAP യെ ഭയക്കുന്നു. ബിജെപിക്ക് ധൈര്യമുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് നടത്തട്ടെ", കെജ്‌രിവാൾ പറഞ്ഞു.
ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി മുസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്ന BJPയും തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ കാത്തിരിപ്പിലാണ്. എന്നാല്‍, ആം ആദ്മി പാര്‍ട്ടിയുടെ വര്‍ദ്ധിക്കുന്ന ശക്തമായ ജനപിന്തുണ ബിജെപി അല്പം ഭയപ്പെടുത്തുന്നു എന്നാണ് വിലയിരുത്തല്‍. പഞ്ചാബിലെ ജയം തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ ബിജെപിയുടെ അധികാരത്തിലിരിയ്ക്കുന്ന MCD ചിലപ്പോള്‍ നഷ്ടപ്പെടാം. ഇതാണ് ബിജെപി ഭയക്കുന്നത്.
2007 മുതൽ ബിജെപിയാണ് ഡൽഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോർപ്പറേഷനുകൾ ഭരിക്കുന്നത്.
അടുത്തിടെയാണ് ഈസ്റ്റ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, നോര്‍ത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ മൂന്ന് സിവില്‍ ബോഡികള്‍ ഒന്നാക്കി മാറ്റാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനുപിന്നാലെയാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ബിജെപി വൈകിക്കുന്നതായി ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍ക്കുമെന്ന പേടിയുടെ ഭാഗമായാണ് ബിജെപി ഇത് ചെയ്യുന്നതെന്നും, ഇതിലൂടെ തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.