നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യാതലത്തിലുള്ള യോഗ്യതാ പരീക്ഷയായ നീറ്റിന്‍റെ ഫലം സി.ബി.എസ്.ഇ. പ്രഖ്യാപിച്ചു.

Last Updated : Jun 4, 2018, 03:05 PM IST
നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യാതലത്തിലുള്ള യോഗ്യതാ പരീക്ഷയായ നീറ്റിന്‍റെ ഫലം സി.ബി.എസ്.ഇ. പ്രഖ്യാപിച്ചു.

സി.ബി.എസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseresults.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ പരീക്ഷാ ഫലം അറിയാം.

2018 ലെ നീറ്റ് പരീക്ഷയില്‍ 99.99% മാര്‍ക്ക് നേടി കല്പന കുമാരി ഒന്നാമതെത്തി. ഫിസിക്സിന് 180 ല്‍ 171 മാര്‍ക്കും കെമിസ്ട്രിയില്‍ 180 ല്‍ 160 മാര്‍ക്കും ബയോളജിയില്‍ 360 ല്‍ 360 മാര്‍ക്കും നേടി. 720 ൽ 691 മാര്‍ക്കാണ് കല്പന കുമാരി കരസ്ഥമാക്കിയത്. 

കഴിഞ്ഞ മെയ് 6 നാണ് നീറ്റ് പരീക്ഷ നടന്നത്. ആകെ 13,26,725 കുട്ടികളാണ് നീറ്റ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് പത്തു നഗരങ്ങളിലായി ഒരുലക്ഷത്തിൽപരം പേരാണു​ പരീക്ഷയെഴുതിയത്.

 

 

 

Trending News