അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷ ഇനി ഉറുദു ഭാഷയിലുമെഴുതാമെന്ന് സുപ്രീംകോടതി. 2018- 19 വര്‍ഷത്തെ പരീക്ഷ മുതലാണ് നിയമം പ്രാബല്യത്തിലാവുക. ഈ വര്‍ഷത്തെ അപേക്ഷ നല്കുന്ന സമയം കഴിഞ്ഞതിനാലാണത്.
നീറ്റിന്റെ ഉയര്‍ന്ന പ്രായപരിധി കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയും സുപ്രീംകോടതി നേരത്തെ നിലപാടെടുത്തിരുന്നു. നീറ്റിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയും പരീക്ഷ എഴുതാനുള്ള അവസരം മൂന്നായി കുറച്ചും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനമെടുത്തിരുന്നു.
ഇതിനെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികളിലാണ് വൈദ്യപഠനത്തില്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നത്.