പതിനേ‍ഴുകാരന്‍റെ പീഡനം: യുവതിക്കും മകള്‍ക്കുമെതിരെ കേസ്

പതിനേ‍ഴുകാരനെ ലൈംഗീക ചൂഷണങ്ങള്‍ക്ക് ഇരയാക്കിയ നേപ്പാള്‍ സ്വദേശിനികള്‍ക്കെതിരെ കേസ്. ആണ്‍കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് നടപടി. 

Last Updated : Jun 30, 2018, 03:25 PM IST
പതിനേ‍ഴുകാരന്‍റെ പീഡനം: യുവതിക്കും മകള്‍ക്കുമെതിരെ കേസ്

ഷിംല: പതിനേ‍ഴുകാരനെ ലൈംഗീക ചൂഷണങ്ങള്‍ക്ക് ഇരയാക്കിയ നേപ്പാള്‍ സ്വദേശിനികള്‍ക്കെതിരെ കേസ്. ആണ്‍കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് നടപടി. 

45 വയസുകാരിയായ അമ്മയ്ക്കും 22 വയസ്സുകാരിയായ മകള്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹിമാചല്‍ പ്രദേശ് സോളാന്‍ ജില്ലയില്‍ അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ മകനെ എത്തിച്ചാണ് ലൈംഗിക ചൂഷണം നടത്തിയതെന്ന് കുട്ടിയുടെ പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിനെതിരെ ഐ.പി.സിയില്‍ നിലനില്‍ക്കുന്ന 373 മത്തെ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി ശിവ് കുമാര്‍ പറഞ്ഞു. 

യുവതിയുടെ ഭര്‍ത്താവിനെ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ലെന്നും അതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Trending News