റായ്ബറേലി ട്രെയിന്‍ അപകടം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ന്യൂ ഫറാക്ക എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ട്‌ കേന്ദ്രം.  

Last Updated : Oct 10, 2018, 12:59 PM IST
റായ്ബറേലി ട്രെയിന്‍ അപകടം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ന്യൂ ഫറാക്ക എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ട്‌ കേന്ദ്രം.  

സംഭവത്തേക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ റെയില്‍ സുരക്ഷാ കമ്മീഷനോട് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഉത്തരവിട്ടത്. 

ഉത്തര്‍ പ്രദേശിലെ റായ്ബറേലിയിലാണ് ന്യൂ ഫറാക്ക എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയത്. റായ്ബറേലിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ഏഴ് പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ അപകടത്തില്‍ സാരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 50,000 രൂപയും കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചു.

 

Trending News