നിര്‍ഭയ കേസ്: വധശിക്ഷ നടപ്പിലാക്കൽ തടഞ്ഞതിന് എതിരായ കേന്ദ്ര ഹർജിയിൽ വിധി ഇന്ന്

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു തടഞ്ഞുള്ള കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ നൽകിയ ഹര്‍ജിയില്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കും.

Last Updated : Feb 5, 2020, 06:02 AM IST
  • നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു തടഞ്ഞുള്ള കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ നൽകിയ ഹര്‍ജിയില്‍ വിധി ഇന്ന്.
  • പ്രതികളുടെ മരണവാറന്‍റ് സ്റ്റേ ചെയ്തത് പിന്‍വലിക്കണമെന്നാണ് ഹര്‍ജി. ഇന്ന് ഉച്ചയ്ക്ക് 2.30ന് ജസ്റ്റിസ് സുരേഷ് കുമാർ കെയ്റ്റ് ആണ് വിധി പറയുക
നിര്‍ഭയ കേസ്: വധശിക്ഷ നടപ്പിലാക്കൽ തടഞ്ഞതിന് എതിരായ കേന്ദ്ര ഹർജിയിൽ വിധി ഇന്ന്

ന്യൂഡല്‍ഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു തടഞ്ഞുള്ള കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ നൽകിയ ഹര്‍ജിയില്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കും.

പ്രതികളുടെ മരണവാറന്‍റ് സ്റ്റേ ചെയ്തത് പിന്‍വലിക്കണമെന്നാണ് ഹര്‍ജി. ഇന്ന് ഉച്ചയ്ക്ക് 2.30ന് ജസ്റ്റിസ് സുരേഷ് കുമാർ കെയ്റ്റ് ആണ് വിധി പറയുക.

ഫെബ്രുവരി 2ന് ഹര്‍ജി പരിഗണിച്ച കോടതി, കേസിൽ കക്ഷിചേർന്നിട്ടുള്ള എല്ലാവരുടെയും വാദങ്ങൾ കേട്ട ശേഷം ഉത്തരവു പുറപ്പെടുവിക്കുന്നതു ഫെബ്രുവരി 5ലേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു.

ശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ ബോധപൂർവം ശ്രമിക്കുകയാണെന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. പ്രതികൾ കണക്കുകൂട്ടിയുള്ള നീക്കങ്ങളാണു നടത്തുന്നത് എന്നും പ്രതികളിലൊരാളായ പവൻ ഗുപ്ത തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാതിരിക്കുന്നതു മനഃപൂർവമാണെന്നും നിയമ നടപടി പൂർത്തിയായവർക്കു വധശിക്ഷ നടപ്പാക്കണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു.

പ്രതികൾക്കു വേണ്ടി അഭിഭാഷകരായ എ. പി. സിംഗ്, റെബേക്ക ജോൺ എന്നിവർ ഹാജരായി. കേസിൽ കേന്ദ്ര സർക്കാർ ഇടപെടൽ വൈകിയാണ് ഉണ്ടായതെന്നും മരണ വാറണ്ടിന് കേന്ദ്ര– സംസ്ഥാന സർക്കാരുകൾ വിചാരണക്കോടതിയെ സമീപിച്ചിരുന്നില്ലെന്നും റെബേക്ക ജോൺ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

Trending News