പല മേഖലകളുടെയും വളർച്ചയ്ക്ക് നയലഘൂകരണം ആവശ്യമാണ്

നിക്ഷേപ സൗഹൃദങ്ങൾ നിരവധി നടപടികൾ സ്വീകരിച്ചുവെന്നും 2014 മുതൽ പരിഷ്ക്കാരങ്ങൾക്ക് മുൻഗണന നൽകിയെന്നും അതിനായി പ്രധാനമന്ത്രി നിലപാടുകൾ സ്വീകരിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. 

Last Updated : May 16, 2020, 05:14 PM IST
പല മേഖലകളുടെയും വളർച്ചയ്ക്ക് നയലഘൂകരണം ആവശ്യമാണ്

ന്യുഡൽഹി:  കോറോണ സാമ്പത്തിക പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച  20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക മെഗാ പാക്കേജിന്റെ  നാലാം ഘട്ട വിശദാംശങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ.  

പാക്കേജിന്റെ പ്രഖ്യാപനത്തിൽ നിരവധി മേഖലകളെ ശക്തിപ്പെടുത്തുന്നതിന് നയലഘൂകരണം ആവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞു. ഒരു മത്സരത്തിന് നമ്മൾ എപ്പോഴും തയ്യാറായിരിക്കണമെന്നും കൂടുതൽ പരിഷ്കരണത്തിന് അനുകൂലമാണ് പ്രധാനമന്ത്രി മോദിയുടെ പ്രവർത്തങ്ങളെന്നും. തൊഴിൽ, ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ധനമന്ത്രി പറഞ്ഞു.  

Also read: തൊഴിലാളികൾ 12 മണിക്കൂർ ജോലി ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ച് യോഗി സർക്കാർ 

കൂടാതെ നിക്ഷേപ സൗഹൃദങ്ങൾ നിരവധി നടപടികൾ സ്വീകരിച്ചുവെന്നും 2014 മുതൽ പരിഷ്ക്കാരങ്ങൾക്ക് മുൻഗണന നൽകിയെന്നും അതിനായി പ്രധാനമന്ത്രി നിലപാടുകൾ സ്വീകരിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. 

എട്ടു മേഖലകളിൽ ഘടനപരമായ പരിഷ്ക്കരണങ്ങൾ കൊണ്ടുവരുമെന്നും അത് ഉത്പാദനം, തൊഴിൽ സാധ്യതകൾ, നിക്ഷേപം തുടങ്ങിയവ വർധിക്കുന്നതിന്  ഉതകുന്നതായിരിക്കും പരിഷ്ക്കാരങ്ങൾ എന്നും ധനമന്ത്രി പറഞ്ഞു. 

കൽക്കരി, ധാതുക്കൾ, പ്രതിരോധം, വ്യോമയാനം, ബഹിരാകാശം, ആണവോർജം, വിമാനത്താവളങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം തുടങ്ങിയവയാണ് എട്ട് മേഖലകൾ. പരിഷ്ക്കരണത്തിലൂടെ കൂടുതൽ തൊഴിൽ, നിർമ്മാണം, വിദേശ നിക്ഷേപം എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.  

 

Trending News