Delhi Ordinance Controversy: ദില്ലി ഓ‍ർഡിനൻസ് വിവാദം; അരവിന്ദ് കെജ്രിവാളിനെ പിന്തുണയറിയിച്ച് നിതീഷ് കുമാർ

Nitish Kumar supports Arvind Kejriwal: പ്രതിപക്ഷ ഐക്യം ഉറപ്പാക്കാനായി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി വരുന്നതിന്റെ ഭാ​ഗമായാണ് കേജ്രിവാളിനെയും സന്ദർശിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 21, 2023, 04:50 PM IST
  • വിവാദം പ്രതിപക്ഷ ഐക്യത്തിന് ഊർജ്ജാമായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  • ദില്ലി മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ രാവിലെയെത്തിയാണ് നിതീഷ് കുമാർ കൂടിക്കാഴ്ച്ച നടത്തിയത്.
  • ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറുകളുടെ അധികാരങ്ങളിൽ കൈകടത്താൻ കേന്ദ്രത്തിന് എന്ത് അധികാരമെന്നും, വിഷയത്തിൽ കെജ്രിവാളിനൊപ്പമാണെന്നും കൂടികാഴ്ചയ്ക്ക് ശേഷം നിതീഷ് കുമാർ പറഞ്ഞു.
Delhi Ordinance Controversy: ദില്ലി ഓ‍ർഡിനൻസ് വിവാദം; അരവിന്ദ് കെജ്രിവാളിനെ പിന്തുണയറിയിച്ച് നിതീഷ് കുമാർ

ദില്ലി: ദില്ലി ഓർ‍‍‍ഡിനൻസ് വിവാദത്തിൽ മുഖ്മന്ത്രി അരവിന്ദ് കേജ്രിവാളിന് നേരിൽ കണ്ട് പിന്തുണയറിയിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഈ  വിവാദം പ്രതിപക്ഷ ഐക്യത്തിന് ഊർജ്ജാമായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദില്ലി സർക്കാറിൻറെ  അധികാരം കവരുന്ന ബിൽ രാജ്യസഭ കടന്നില്ലെങ്കിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ വീഴുമെന്ന സന്ദേശം രാജ്യത്തെ ജനങ്ങളിലെത്തുമെന്ന് കെജരിവാൾ പറഞ്ഞു. 

ദില്ലി മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ രാവിലെയെത്തിയാണ് നിതീഷ് കുമാർ കൂടിക്കാഴ്ച്ച നടത്തിയത്. ഒപ്പം ഉപമുഖ്യമന്ത്രിയായ തേദസ്വി യാദവും ഉണ്ടായിരുന്നു. പ്രതിപക്ഷ ഐക്യം ഉറപ്പാക്കാനായി കോൺ​ഗ്രസുമായി സ്വരചേർച്ചയിൽ അല്ലാത്ത നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി വരുന്നതിന്റെ ഭാ​ഗമായാണ് കേജ്രിവാളിനെയും സന്ദർശിച്ചത്. കേന്ദ്രത്തിൻറെ  നടപടി വിചിത്രമാണ്, ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറുകളുടെ അധികാരങ്ങളിൽ കൈകടത്താൻ കേന്ദ്രത്തിന് എന്ത് അധികാരമെന്നും, വിഷയത്തിൽ കെജ്രിവാളിനൊപ്പമാണെന്നും കൂടികാഴ്ചയ്ക്ക് ശേഷം നിതീഷ് കുമാർ പറഞ്ഞു.

ALSO READ: 14 കാരൻ മുറ്റത്ത് കിണർ കുഴിച്ചു; അമ്മയ്ക്കു വേണ്ടി

സുപ്രീം കോടതി വിധി മറികടക്കുന്നതിനായി കേന്ദ്രം ഇറക്കിയ ഓ‍‍ർഡിനൻസിന് 6 ആഴ്ചയാണ് കാലാവധിയുള്ളത്. ബിജെപി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചെന്ന് ഇത് നിയമമാക്കാനുള്ള ബിൽ രാജ്യസഭ കടക്കാതിരിക്കാൻ  പിന്തുണ തേടാനാണ് കെജ്രിവാളിന്റെ നീക്കം. അടുത്ത ദിവസം തന്നെ മമതാ ബാനർജിയെ കെജരിവാൾ കാണും. പ്രതിപക്ഷ സം​ഗമ വേദിയായ കർണാടകത്തിൽ സിദ്ദരാമയ്യ സർക്കാറിൻറെ  സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയാണ് നിതീഷ് കുമാർ കെജ്രിവാൾ കൂടികാഴ്ച.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News