ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

രാജ്യ തലസ്ഥാനത്തുനിന്നും ബിജെപിയ്ക്ക് സന്തോഷവാര്‍ത്ത!! ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു.

Last Updated : Apr 18, 2019, 06:19 PM IST
ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തുനിന്നും ബിജെപിയ്ക്ക് സന്തോഷവാര്‍ത്ത!! ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു.

ഡല്‍ഹിയിലെ എഴുമണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഉടന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ആംആദ്മി പാര്‍ട്ടിക്ക് പിടിവാശിയെന്നും ഇനി ചര്‍ച്ചയില്ലെന്നും പി.സി.ചാക്കോ പറഞ്ഞു. ഹരിയാനയിലും പഞ്ചാബിലും കൂടി സഖ്യമുണ്ടാക്കണമെന്ന കെജ്‌രിവാളിന്‍റെ നിര്‍ബന്ധത്തിന് മുന്‍പിലാണ് സഖ്യസാധ്യത ഇല്ലാതായത്. 

മെയ് 12നാണ് ഡല്‍ഹിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഏപ്രില്‍ 23ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിക്കും. എന്നാല്‍ ഇതുവരെ, കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം . ആംആദ്മി പാര്‍ട്ടി മുന്‍പേതന്നെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുവെന്നുമാത്രമല്ല. ഏപ്രില്‍ 18 മുതല്‍ പത്രിക സമര്‍പ്പിക്കുമെന്നും വ്യക്തമാക്കി.

 

 

Trending News