നോട്ട് നിരോധനം: എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കുന്നതിനുളള പരിധി വീണ്ടും ഉയര്‍ത്തി

 നോട്ടുകള്‍ അസാധുവാക്കലിന് പിന്നാലെ എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചു. . ദിവസം 10,000 രൂപ പരിധി എന്നത് 24,000 രൂപയായി ഉയര്‍ത്തി. 

Last Updated : Jan 30, 2017, 07:28 PM IST
നോട്ട് നിരോധനം: എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കുന്നതിനുളള പരിധി വീണ്ടും ഉയര്‍ത്തി

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കലിന് പിന്നാലെ എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചു. . ദിവസം 10,000 രൂപ പരിധി എന്നത് 24,000 രൂപയായി ഉയര്‍ത്തി. 

എന്നാൽ ആഴ്ചയിൽ പിൻവലിക്കാവുന്ന തുക 24,000 രൂപയായി തന്നെ തുടരും. കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകളിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ നിയന്ത്രണവും റിസർവ് ബാങ്ക് പൂർണമായും പിൻവലിച്ചു

അതേസമയം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള പണമിടപാടിനുള്ള നിയന്ത്രണം തുടരും. എന്നാല്‍ ഉടന്‍ തന്നെ ഇത് പിന്‍വലിക്കുമെന്നും ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. കറന്റ് അക്കൗണ്ടുകള്‍ക്കുള്ള എല്ലാ നിയന്ത്രണവും പിന്‍വലിച്ചതായും ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ട് .

നിലവില്‍ 10,000 രൂപയാണ് ഒരാള്‍ക്ക് ദിവസം പിന്‍വലിക്കാന്‍ പറ്റുന്നത്. നേരത്തെ 4,500, 2000 എന്നിങ്ങനെയായിരുന്നു പിന്‍വലിക്കാവുന്ന തുകയുടെ അളവ്.

Trending News