No Non-Veg Day: നവംബർ 25 സസ്യാഹാര ദിനമായി പ്രഖ്യാപിച്ച് ഈ സംസ്ഥാനം

No Non-Veg Day:  സന്യാസി  ടി എൽ വാസ്‌വാനിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ്  ച്ച് നവംബർ 25ന് ഉത്തർപ്രദേശ് സർക്കാർ വെള്ളിയാഴ്ച നോൺ വെജ് ഡേ പ്രഖ്യാപിച്ചത്

Written by - Zee Malayalam News Desk | Last Updated : Nov 24, 2023, 10:39 PM IST
  • ശിവരാത്രി ദിനത്തിൽ സംസ്ഥാനം 'നോൺ-വെജ്' ദിനം ആചരിക്കുന്നു.
No Non-Veg Day: നവംബർ 25 സസ്യാഹാര ദിനമായി പ്രഖ്യാപിച്ച് ഈ സംസ്ഥാനം

No Non-Veg Day: നവംബർ 25 ന് പൂര്‍ണ്ണ സസ്യാഹാര ദിനമായി പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ്‌. വെള്ളിയാഴ്ച യാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.   

സന്യാസി  ടി എൽ വാസ്‌വാനിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ്  ച്ച് നവംബർ 25ന് ഉത്തർപ്രദേശ് സർക്കാർ വെള്ളിയാഴ്ച നോൺ വെജ് ഡേ പ്രഖ്യാപിച്ചത്. വിജ്ഞാപനം പുറപ്പെടുവിച്ചതനുസരിച്ച് സംസ്ഥാനത്തെ എല്ലാ അറവുശാലകൾക്കും ഇറച്ചിക്കടകൾക്കും ശനിയാഴ്ച അവധിയായിരിക്കും. 

Also Read:  Rajasthan Polls 2023: ഭരണ മാറ്റമോ അതോ ഭരണ തുടര്‍ച്ചയോ? രാജസ്ഥാന്‍ നാളെ പോളിംഗ് ബൂത്തിലേയ്ക്ക് 
 
യുപി സർക്കാർ വിജ്ഞാപനത്തിൽ പറഞ്ഞു, "സന്യാസി  ടി എൽ വാസ്വാനിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്, അദ്ദേഹം ഉയര്‍ത്തിക്കാട്ടിയ അഹിംസയുടെ തത്വങ്ങൾ മുന്‍ നിര്‍ത്തി നവംബർ 25 ന് "നോൺ വെജ് ദിനം" ആചരിക്കും. അതിനാല്‍ എല്ലാ അറവുശാലകള്‍ക്കും ഇറച്ചിക്കടകക്കും ശനിയാഴ്ച അവധിയായിരിയ്കും,  യുപി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. 

അഹിംസയുടെ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, ബുദ്ധൻ, ഭഗവാൻ മഹാവീർ, മഹാത്മാഗാന്ധി എന്നിവരുടെ ജന്മദിനങ്ങളിൽ ഉത്തർപ്രദേശ് ഔദ്യോഗികമായി "നോൺ-വെജ് ദിനങ്ങൾ" നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, ശിവരാത്രി ദിനത്തിൽ സംസ്ഥാനം 'നോൺ-വെജ്' ദിനം ആചരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News