Amartya Sen : നൊബേൽ പുരസ്കാര ജേതാവ് അമർത്യ സെൻ മരിച്ചിട്ടില്ല, മരണ വാർത്ത നിഷേധിച്ച് മകൾ

അമേരിക്കൻ പ്രൊഫസർ ക്ലോഡിയ ഗോൾഡിനാണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്

Written by - Zee Malayalam News Desk | Last Updated : Oct 10, 2023, 05:46 PM IST
  • പ്രൊഫസർ ക്ലോഡിയ ഗോൾഡിനാണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്
  • മരണം സംബന്ധിച്ച അറിയിപ്പുകൾ സ്ഥിരീകരിച്ചിട്ടില്ല
Amartya Sen : നൊബേൽ പുരസ്കാര ജേതാവ് അമർത്യ സെൻ മരിച്ചിട്ടില്ല, മരണ വാർത്ത നിഷേധിച്ച് മകൾ

ന്യൂഡൽഹി: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ സമ്മാനജേതാവുമായ അമർത്യ സെൻ അന്തരിച്ച വാർത്ത നിഷേധിച്ച് മകൾ നന്ദന ദേവ് സെൻ. അമേരിക്കൻ പ്രൊഫസർ ക്ലോഡിയ ഗോൾഡിനാണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. എന്നാൽ ഇന്ത്യൻ ഉദ്യോഗസ്ഥരിൽ നിന്നോ സെന്നിന്റെ കുടുംബാംഗങ്ങളിൽ നിന്നോ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല. പിടിഐ അടക്കമുള്ള ദേശിയ മാധ്യമങ്ങളും ഏജൻസികളും വാർത്ത പങ്ക് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകളുടെ വിശദീകരണം.

സാമ്പത്തിക ശാസ്ത്രം, സാമൂഹിക തത്ത്വചിന്ത, ക്ഷേമ സാമ്പത്തിക ശാസ്ത്രം എന്നിവയിലിലെല്ലാം അദ്ദേഹത്തിൻറെ കയ്യൊപ്പുണ്ടായിരുന്നു. വെൽഫെയർ ഇക്കണോമിക്‌സിലെ സംഭാവനകൾക്കും ക്ഷാമം, ദാരിദ്ര്യം, മനുഷ്യവികസനം എന്നിവയിലെ മുൻ‌നിര പ്രവർത്തനങ്ങൾക്കും സെന്നിന് 1998-ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

1933 നവംബർ മൂന്നിന് പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലായിരുന്നു അദ്ദേഹത്തിൻറെ ജനനം. മഹാകവി രബീന്ദ്രനാഥ ടാഗോറായിരുന്നു അമർത്യ എന്നപേര് വിളിച്ചത് . കൊൽക്കത്തയിലെ പ്രസിഡൻസി കോളജിൽ നിന്നും ബി.എ. പൂർത്തിയാക്കിയ അദ്ദേഹം. ഇംഗ്ളണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയുടെ കീഴിലുള്ള ട്രിനിറ്റി കോളജിൽ നിന്നും എം.എ.യും, പിഎച്ച്.ഡിയും നേടിയ അദ്ദേഹം ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സ് (1971-77) ഓക്സ്ഫോർഡ് (1977-88), ഹാർവാഡ് (1988-98), ട്രിനിറ്റി കോളജ് (1998-2000) എന്നീ സർവകലാശാല-പഠനകേന്ദ്രങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് വീണ്ടും ഹാർവാഡിൽ തിരിച്ചെത്തി. ഹാർവാഡിൽ ഇക്കണോമിക്സിനും ഫിലോസഫിക്കും ഉള്ള ലാമോൺട് പ്രൊഫസറായും ട്രിനിറ്റി കോളജിലെ ഉന്നതനായ മാസ്റ്റർ ആയും ഇദ്ദേഹം പ്രവർത്തിച്ചു.

 

കളക്റ്റീവ് ചോയ്സ് ആൻഡ് സോഷ്യൽ വെൽഫെയർ (1970); ഓൺ ഇക്കണോമിക്ക് ഇനീക്വാലിറ്റി (1973); പൊവർട്ടി ആൻഡ് ഫാമിൻസ്: ആൻ എസ്സേ ഓൺ എൻടൈട്ടിൽമെന്റ് ആൻഡ് ഡിപ്രൈവേഷൻ (1981); ചോയിസ് വെൽഫെയർ ആൻഡ് മെഷർമെന്റ് (1982); റിസോഴ്സസ് വാല്യൂസ് ആൻഡ് ഡെവലപ്പ്മെന്റ് (1984); കൊമ്മോഡിറ്റീസ് ആൻഡ് കേപ്പബലിറ്റീസ് (1985); ഓൺ എത്തിക്സ് ആൻഡ് ഇക്കണോമിക്സ് (1987) ദി സ്റ്റാൻഡാർഡ് ഒഫ് ലീവിങ് (1987); ഇനീക്വാലിറ്റി റീ എക്സാമിൻഡ് (1992), ദി ആർഗ്യുമെന്റേറ്റിവ് ഇന്ത്യൻ എന്നിവയാണ് അമർത്യസെന്നിന്റെ വിഖ്യാതകൃതികൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News