COVID വൈറസ് ബാധിതരുടെ എണ്ണ൦ 7 ലക്ഷത്തോടടുക്കുന്നു, പട്ടികയില്‍ മൂന്നാമത്, ആശങ്കയില്‍ രാജ്യം...!!

  രാജ്യത്ത്  കോവിഡ് വ്യാപന തോത്   വര്‍ദ്ധിക്കുന്നു... ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ചു  ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം  7 ലക്ഷത്തോടടുക്കുകയാണ്.... 

Last Updated : Jul 6, 2020, 09:21 AM IST
COVID വൈറസ് ബാധിതരുടെ എണ്ണ൦ 7 ലക്ഷത്തോടടുക്കുന്നു, പട്ടികയില്‍ മൂന്നാമത്, ആശങ്കയില്‍   രാജ്യം...!!

ന്യൂഡല്‍ഹി:  രാജ്യത്ത്  കോവിഡ് വ്യാപന തോത്   വര്‍ദ്ധിക്കുന്നു... ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ചു  ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം  7 ലക്ഷത്തോടടുക്കുകയാണ്.... 

രാജ്യത്ത് ഞായറാഴ്ച വൈകിട്ട് ആരോഗ്യമന്ത്രാലയം  പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്  രോഗബാധിതരുടെ എണ്ണം 6.9 ലക്ഷമായി.  കഴിഞ്ഞ   24 മണിക്കൂറിനുള്ളില്‍ 613 മരണങ്ങളും 25,000 രോഗബാധയുമാണ്‌  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.  രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. അതേസമയം,  മരണസംഖ്യ 19,268 ആയി  ഉയര്‍ന്നു.  നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷവും കടന്നു.

ഇന്ത്യയില്‍ ഞായറാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം ഏറ്റവും  കൂടുതല്‍ കോവിഡ്  ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട  സംസ്ഥാനം മഹാരാഷ്ട്രയാണ്.  തൊട്ടുപിന്നില്‍  തമിഴ്  നാടും ഡല്‍ഹിയുമാണ്.
  
അതേസമയം, ലോകത്ത് ഏറ്റവു൦ കൂടുതല്‍  കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത് എത്തി. റഷ്യയെ മറികടന്നാണ്  ഇന്ത്യ മൂന്നാമത് എത്തിയത്.  അമേരിക്കയും ബ്രസീലുമാണ് ഇന്ത്യയേക്കാൾ കൂടുതൽ കോവിഡ് കേസുകൾ റിപ്പോ൪ട്ട് ചെയ്ത രാജ്യങ്ങൾ. 

കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ആശ്വാസത്തിന്  വക നല്‍കുന്നത്  സുഖം പ്രപിക്കുന്നവരുടെ എണ്ണത്തിലെ  വര്‍ദ്ധനവാണ്.  കോവിഡ്  രോഗ മുക്തി നേടുന്നവരുടെ എണ്ണത്തില്‍  ലോകത്തെ വന്‍കിട വികസിത രാജ്യങ്ങള്‍ക്ക് പോലും കഴിയാത്ത നേട്ടമാണ്  ഇന്ത്യ  കൈവരിച്ചിരിയ്ക്കുന്നത്.  രോഗമുക്തി നിരക്ക് 60%ത്തിലേക്ക് അടുക്കുകയാണ്. 

Trending News