Omicron Covid Variant : ഒമിക്രോൺ വകഭേദം: ഇന്ത്യയിൽ കനത്ത ജാഗ്രത; സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര സർക്കാർ

നിലവിലെ നിർദ്ദേശങ്ങൾ പ്രകാരം ഒമിക്രോൺ ആശങ്ക നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് 7 ദിവസം ക്വാറന്‍റൈനും 7 ദിവസം സ്വയം നിരീക്ഷണവും നിർബന്ധമാക്കിയിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Dec 2, 2021, 12:24 PM IST
  • രാജ്യത്തും ഒമിക്രോൺ വകഭേദം ഉണ്ടോയെന്ന ആശങ്ക ഇപ്പോൾ നിലനിൽക്കുന്നുണ്ട് .
  • ഈ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുടെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
  • യോഗത്തിൽ സംസ്ഥാങ്ങൾ സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികൾ വിലയിരുത്തും.
  • നിലവിലെ നിർദ്ദേശങ്ങൾ പ്രകാരം ഒമിക്രോൺ ആശങ്ക നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് 7 ദിവസം ക്വാറന്‍റൈനും 7 ദിവസം സ്വയം നിരീക്ഷണവും നിർബന്ധമാക്കിയിട്ടുണ്ട്.
Omicron Covid Variant : ഒമിക്രോൺ വകഭേദം: ഇന്ത്യയിൽ കനത്ത ജാഗ്രത; സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര സർക്കാർ

New Delhi : കോവിഡിന്റെ പുതിയ വകഭേദം (Covid New Variant) ഒമിക്രോൺ (Omicron) മൂലമുള്ള രോഗബാധ യുഎഇ (UAE) അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും വ്യാപിച്ചതോടെ രാജ്യത്ത് (India) കനത്ത ജാഗ്രത. രാജ്യത്തും ഒമിക്രോൺ വകഭേദം ഉണ്ടോയെന്ന ആശങ്ക ഇപ്പോൾ നിലനിൽക്കുന്നുണ്ട് . ഈ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുടെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ സംസ്ഥാങ്ങൾ സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികൾ വിലയിരുത്തും.

നിലവിലെ നിർദ്ദേശങ്ങൾ പ്രകാരം ഒമിക്രോൺ ആശങ്ക നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് 7 ദിവസം ക്വാറന്‍റൈനും 7 ദിവസം സ്വയം നിരീക്ഷണവും നിർബന്ധമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക്  സ്വയം നിരീക്ഷണം മാത്രമാണ് നിലവിൽ ഏർപ്പെടുത്തിയത്.

ALSO READ: Omicron Variant: ദക്ഷിണാഫ്രിക്കയിൽ കോവിഡ് വ്യാപനം അതിവേഗത്തില്‍, ഒരു ദിവസം കൊണ്ട് കേസുകള്‍ ഇരട്ടിച്ചു

യുഎഇയിലും അമേരിക്കയിലും ഒമിക്രോൺ  (Omicron virus ) മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ യുഎഇയിലെത്തിയ ആഫ്രിക്കൻ (Africa) വനിതയിലാണ് സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേറ്റ് ചെയ്തതായും കർശ നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മാത്രമല്ല 

ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എല്ലാ സാഹചര്യത്തെയും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപ്പെടെ എല്ലാവരും വാക്​സിനെടുക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

ALSO READ: Omicron variant: 23 രാജ്യങ്ങളില്‍ ഒമിക്രോൺ സ്ഥിരീകരിച്ചതായി WHO മേധാവി

ദക്ഷിണാഫ്രിക്കയിൽ കോവിഡ്  വ്യാപനത്തില്‍   വൻ വര്ധന. ഒരു  ദിവസം കൊണ്ട് കേസുകൾ ഇരട്ടിയായതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ ഒമ്പത് പ്രവിശ്യകളിൽ അഞ്ചെണ്ണത്തിലും ഒമിക്രോണ്‍  വകഭേദം  (Omicron Variant) ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.  അധികൃതർ ബുധനാഴ്ച പുറത്തുവിട്ട  റിപ്പോര്‍ട്ട് അനുസരിച്ച്  ചൊവ്വാഴ്ച  4,373 കോവിഡ്  (Covid-19)  കേസുകളാണ്   റിപ്പോര്‍ട്ട്  ചെയ്തിരുന്നത്. എന്നാല്‍   ബുധനാഴ്ചയോടെ  കേസുകളുടെ എണ്ണം   8,561 ആയി ഉയർന്നു.  

ALSO READ: Omicron: യുഎഇയിലും അമേരിക്കയിലും ഒമിക്രോൺ സ്ഥിരീകരിച്ചു

അതേസമയം, ഒമിക്രോണ്‍  വകഭേദം കണ്ടെത്തിയതോടെ കോവിഡ് കേസുകളില്‍   ദ്രുതഗതിയിലുള്ള വർദ്ധനവ് പ്രതീക്ഷിക്കുന്നതായി  ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞർ പറഞ്ഞു.  അടുത്ത ഒരാഴ്ചയ്ക്കകം  കേസുകളില്‍  ഗണ്യമായ വര്‍ദ്ധനവ്‌ പ്രതീക്ഷിക്കുന്നതായി  ലോകാരോഗ്യ സംഘടനയുടെ റീജിയണൽ വൈറോളജിസ്റ്റ്  ഡോ. നിക്കി  ഗുമെഡെ മൊലെറ്റ്‌സി വ്യക്തമാക്കി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News