സവോള വില കുറയാന്‍ സാധ്യത

കഴിഞ്ഞ കുറേ ദിവസങ്ങളായി ഉയര്‍ന്നുകൊണ്ടിരുന്ന സവോള വില ദീപാവലിയ്ക്കു മുന്‍പായി കുറയാന്‍ സാധ്യത. 

Last Updated : Oct 15, 2017, 05:53 PM IST
സവോള വില കുറയാന്‍ സാധ്യത

ഗാസിപുര്‍: കഴിഞ്ഞ കുറേ ദിവസങ്ങളായി ഉയര്‍ന്നുകൊണ്ടിരുന്ന സവോള വില ദീപാവലിയ്ക്കു മുന്‍പായി കുറയാന്‍ സാധ്യത. 

ഡീസലിന്‍റെ വില വര്‍ദ്ധനയും ചരക്കുവാഹന പണിമുടക്കുമായിരുന്നു സവോള വില ഉയരാന്‍ കാരണം. ചരക്കുവാഹന പണിമുടക്കു അവസാനിച്ച സ്ഥിതിക്ക് സവോള വില താഴുമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. 

കഴിഞ്ഞ രണ്ടു മാസങ്ങളായി രാജ്യത്ത് സവോള വില ഉയര്‍ന്നു തന്നെയാണ്. രാജ്യത്ത് ഏറ്റവുധികം സവോള ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലാണ്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകത്തില്‍ മഴക്കുറവിനെത്തുടര്‍ന്ന് ഉത്പാദനം തീരെ കുറഞ്ഞു. രാജസ്ഥാനിലും ഗുജറാത്തിലും കനത്തമഴയില്‍ കൃഷി നശിച്ചു. അതിനാല്‍ മഹാരാഷ്ട്രയില്‍നിന്നുള്ള സവോളയെയാണ് രാജ്യം ആശ്രയിക്കുന്നത്.

ഈ സാഹചര്യത്തില്‍ നാസിക്കിലെ ലാസല്‍ഗാവ് വിപണിയായിരിക്കും സവോള വില നിര്‍ണയിക്കുക. സവോള വിലവര്‍ധനയ്ക്ക് പിന്നില്‍ വ്യാപാരികളും ചില കര്‍ഷകരും നടത്തിയ പൂഴ്ത്തിവെയ്പും കാരണമായി. 

 

Trending News