നമ്മള്‍ 52 എംപിമാര്‍ മതി ബിജെപിയോട് പാര്‍ലമെന്റില്‍ ഇഞ്ചോടിഞ്ച് പോരാടാന്‍

പഴയമുഖങ്ങള്‍ ഇവിടെ ഉണ്ട് എന്നതിനാലും അവര്‍ ആശയപരമായി നമ്മോടൊപ്പം നില്‍ക്കുന്നു എന്ന കാരണത്താലും സന്തോഷമുണ്ടെന്നും രാഹുല്‍ യോഗത്തില്‍ വ്യക്തമാക്കി.  

Last Updated : Jun 1, 2019, 03:14 PM IST
നമ്മള്‍ 52 എംപിമാര്‍ മതി ബിജെപിയോട് പാര്‍ലമെന്റില്‍ ഇഞ്ചോടിഞ്ച് പോരാടാന്‍

ന്യൂഡല്‍ഹി: ബിജെപിയ്ക്ക് എതിരായി ഇഞ്ചോടിഞ്ച് പോരാടാന്‍ നമ്മള്‍ 52 എംപിമാര്‍ ധാരാളമാണെന്ന് കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ കോണ്‍ഗ്രസ് എം.പിമാരോട് തന്‍റെ നിലപാട് വ്യക്തമാക്കിയത്.

ഈ രാജ്യത്തെ ഓരോ പൗരനും വേണ്ടിയാണ് നമ്മള്‍ പോരാടുന്നതെന്നും ഭീരുത്വത്തിനും വെറുപ്പിനുമെതിരെയാണ് നമ്മുടെ പോരാട്ടമെന്നും പാര്‍ട്ടി സ്വയം ഉയര്‍ത്തെണീക്കും അതിനായി നമുക്ക് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. 

പഴയമുഖങ്ങള്‍ ഇവിടെ ഉണ്ട് എന്നതിനാലും അവര്‍ ആശയപരമായി നമ്മോടൊപ്പം നില്‍ക്കുന്നു എന്ന കാരണത്താലും സന്തോഷമുണ്ടെന്നും രാഹുല്‍ യോഗത്തില്‍ വ്യക്തമാക്കി.

ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ച രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് രാഹുലിന്‍റെ ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.

Trending News