രാഷ്ട്രപതിയെ അനുഗ്രഹിച്ച് പദ്‍മശ്രീ ജേതാവ്!!

65 വര്‍ഷത്തിനിടെ 400 ആല്‍മരങ്ങള്‍ ഉള്‍പ്പടെ 8000 മരങ്ങള്‍  വച്ചുപിടിപ്പിച്ചിട്ടുള്ള തിമ്മക്ക അറിയപ്പെടുന്നത് മരങ്ങളുടെ അമ്മ എന്ന പേരിലാണ്. 

Last Updated : Mar 17, 2019, 04:34 PM IST
 രാഷ്ട്രപതിയെ അനുഗ്രഹിച്ച് പദ്‍മശ്രീ ജേതാവ്!!

ന്യൂഡല്‍ഹി: പദ്‍മശ്രീ സമ്മാനിച്ച രാഷ്ട്രപതിയെ അനുഗ്രഹിച്ച് പദ്‍മശ്രീ ജേതാവ്. ഇന്നലെ രാഷ്ട്രപതി ഭവനില്‍ നടന്ന പദ്‍മ പുരസ്കാര ചടങ്ങിലാണ് സംഭവം. 

കര്‍ണാടകത്തില്‍ ആയിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിച്ച സാലുമരാദ തിമ്മക്കയ്ക്ക് പുരസ്കാരം കൈമാറിയത് ഇന്നലെയായിരുന്നു. 

106 വയസ്സുകാരിയായ തിമ്മക്ക പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം രാഷ്ട്രപതിയുടെ തലയില്‍ കൈ വെച്ച് അനുഗ്രഹിക്കുകയായിരുന്നു. ഒട്ടും മടിയ്ക്കാതെ തിമ്മക്കയുടെ മനസ് നിറഞ്ഞ അനുഗ്രഹം  രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശിരസ്സില്‍ ഏറ്റുവാങ്ങി.

പുരസ്‍കാരം സ്വീകരിച്ച ശേഷം കൈനീട്ടി അനുഗ്രഹിക്കുന്ന തിമ്മക്കയുടെ ചിത്രം രാഷ്ട്രപതി തന്‍റെ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്ക് വെയ്ക്കുകയും ചെയ്തു.

107 വയസ്സുകാരിയായ തിമ്മക്കയുടെ അനുഗ്രഹം സ്വീകരിച്ചെന്നും രാജ്യത്തെ സ്ത്രീകളുടെ കരുത്തിന്‍റെ പ്രതീകമാണ് തിമ്മക്കയെന്നും രാം നാഥ് കോവിന്ദ് ട്വീറ്റില്‍ കുറിച്ചു. 

65 വര്‍ഷത്തിനിടെ 400 ആല്‍മരങ്ങള്‍ ഉള്‍പ്പടെ 8000 മരങ്ങള്‍  വച്ചുപിടിപ്പിച്ചിട്ടുള്ള തിമ്മക്ക അറിയപ്പെടുന്നത് മരങ്ങളുടെ അമ്മ എന്ന പേരിലാണ്. 

പരിസ്ഥിതി പ്രവര്‍ത്തനത്തിനാണ് തിമ്മക്കയ്‍ക്ക് പദ്‍മ പുരസ്‍കാരം നല്‍കിയത്. ഭര്‍ത്താവിന്‍റെ സഹായത്തോടെയാണ് മരങ്ങള്‍ നട്ട് പരിചരിക്കാന്‍ തിമ്മക്ക ആരംഭിച്ചത്.  

കര്‍ണാടകത്തിലെ ഹൂളികല്‍ ഗ്രാമത്തില്‍ ജനിച്ച തിമ്മക്കയുടെ ഭര്‍ത്താവ് 1991ല്‍ മരിച്ചു.

Trending News