ന്യുഡൽഹി: ഇന്ത്യൻ ഹൈക്കമ്മീഷനിലെ രണ്ട് ജീവനക്കാരെ തട്ടിക്കൊണ്ട് പോയ ഐഎസ്ഐയുടെ ആസൂത്രിത നീക്കം ഇന്ത്യ പൊളിച്ചടുക്കി. ഇന്ത്യയിലെ പാക്ക് സ്ഥാനപതി കാര്യാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ ചാരപ്രവർത്തനം നടത്തിയതിന് ഇന്ത്യ നാട് കടത്തിയിരുന്നു. ഇതിന് മറുപടി നൽകുന്നതിനായിരുന്നു പാക്കിസ്ഥാൻ ആസൂത്രിത നീക്കം നടത്തിയത്.
Also read: ഡൽഹിയിലെ കോവിസ് ബാധ: പ്രതിരോധ പ്രവർത്തനങ്ങളുടെ മേൽനോട്ടം ആഭ്യന്തര മന്ത്രാലയം ഏറ്റെടുത്തു!
എന്നാൽ ഇന്ത്യ നയതന്ത്ര തലത്തിൽ നടത്തിയ ഇടപെടലുകൾ പാക്കിസ്ഥാൻ നീക്കങ്ങൾ തകർക്കുന്നതായിരുന്നു. ഒരു വിട്ട് വീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാട് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചു. ഇന്ത്യയിലെ പാക്കിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി നയതന്ത്ര മര്യാദകൾ പാലിക്കണം എന്ന മുന്നറിയിപ്പും ഇന്ത്യ നൽകിയിരുന്നു.
Also read: അസമിൽ എകെ 47 തോക്കുകളും ഗ്രനേഡുകളും ഉൾപ്പെടെ വൻ ആയുധ ശേഖരം കണ്ടെത്തി
ഹൈക്കമ്മീഷനിലെ ജീവനക്കാരെ കാണാതായ സംഭവം അറിഞ്ഞ ഉടൻ തന്നെ ഇന്ത്യ ഇവരെക്കുറിച്ച് അന്വേഷിക്കാൻ പാക്കിസ്ഥാനോട് ആവശ്യപെട്ടു. ഇവർ ഐഎസ്ഐയുടെ കസ്റ്റഡിയിലാണെന്ന റിപ്പോർട്ട് വന്നതോടെ ഇന്ത്യ നയതന്ത്ര മര്യാദകൾ പാലിക്കണമെന്ന് പാക്കിസ്ഥാനെ ഓർമ്മിപ്പിച്ചു. എന്നാൽ ഒരു വാഹനാപകടത്തെ തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം ഈ റിപ്പോർട്ടുകൾ ഇന്ത്യ മുഖവിലയ്ക്കെടുത്തിട്ടില്ല. പാക്കിസ്ഥാൻ പോലീസ് വാഹനാപകടത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഇവരെ വിട്ടയച്ചെന്നും ഇവരുടെ ശരീരത്തിലെ പരിക്കുകൾ വാഹനാപകടത്തിൽ ഉണ്ടായതാണെന്നും പറയുന്നു. എന്നാൽ പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയ്ക്ക് ആസൂത്രണത്തിൽ പങ്കുണ്ടെന്ന നിലപാടിലാണ് ഇന്ത്യ. അതുകൊണ്ടുതന്നെ നയതന്ത്ര മര്യാദകൾ പാലിച്ച് കൊണ്ടുള്ള ഇടപെടൽ ഇക്കാര്യത്തിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് ഇന്ത്യയുടെ ആവശ്യം.