ഡൽഹിയിലെ കോവിസ് ബാധ: പ്രതിരോധ പ്രവർത്തനങ്ങളുടെ മേൽനോട്ടം ആഭ്യന്തര മന്ത്രാലയം ഏറ്റെടുത്തു!

 കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ പരിശോധിക്കാൻ LNJP ആശുപത്രി  ഷാ സന്ദർശിച്ചു. കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗം വിളിച്ച അമിത് ഷാ രാഷ്ട്രീയം മറന്ന് കോവിഡിനെതിരെ പോരാടാൻ നേതാക്കളോട് അഭ്യർത്ഥിച്ചു.  

Last Updated : Jun 16, 2020, 07:57 AM IST
ഡൽഹിയിലെ കോവിസ് ബാധ: പ്രതിരോധ പ്രവർത്തനങ്ങളുടെ മേൽനോട്ടം ആഭ്യന്തര മന്ത്രാലയം ഏറ്റെടുത്തു!

ന്യുഡൽഹി: ഡൽഹിയിൽ കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളുടെ മേൽ നോട്ടം  ആഭ്യന്തര മന്ത്രി  അമിത് ഷാ ഏറ്റെടുത്തു കഴിഞ്ഞു. പ്രതിദിനം18,000 കോവിഡ് ടെസ്റ്റ് എന്നതാണ് ലക്ഷ്യം.  കൂടുതൽ കോവിഡ് ബെഡുകൾ ലഭ്യമാക്കാൻ എയിംസ് ഡയറക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്.

Also read: അസമിൽ എകെ 47 തോക്കുകളും ഗ്രനേഡുകളും ഉൾപ്പെടെ വൻ ആയുധ ശേഖരം കണ്ടെത്തി 

ആഭ്യന്തര മന്ത്രിയുടെ  നിർദ്ദേശപ്രകാരം എയിംസ് 24 X 7 ഹെൽപ് നമ്പർ പ്രവർത്തനമാരംഭിച്ചു.  9115444155 ഇതാണ് ഹെൽപ്പ് ലൈൻ നമ്പർ.  മാത്രമല്ല എല്ലാ  കോവിഡ് വാർഡുകളിലും 24 മണിക്കൂറിനുള്ളിൽ CCTV വെക്കാൻ ഉത്തരവിടുകയും ചെയ്തു.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ പരിശോധിക്കാൻ LNJP ആശുപത്രി  ഷാ സന്ദർശിച്ചു. കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗം വിളിച്ച അമിത് ഷാ രാഷ്ട്രീയം മറന്ന് കോവിഡിനെതിരെ പോരാടാൻ നേതാക്കളോട് അഭ്യർത്ഥിച്ചു. 

Also read: ഇന്ത്യ കടുപ്പിച്ചു; പാക്കിസ്ഥാൻ കസ്റ്റഡിയിൽ എടുത്ത രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാരെ വിട്ടയച്ചു

സാമൂഹ്യ അകലമടക്കം കോവിഡ് ബാധ നിയന്ത്രിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അമിത് ഷാ നിർദ്ദേശം നൽകി.  ഓരോ പ്രവർത്തകർക്കും കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിറങ്ങണമെന്ന് നേതാക്കൾ നിർദ്ദേശം നൽകണമെന്നും അമിത് ഷാ പറഞ്ഞു. നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ രാഷ്ട്രീയ നേതാക്കൾ തയ്യാറാകണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

Trending News