ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹി AIIMS (All India Institute Of Medical Science)ല്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആരോഗ്യ൦ വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിച്ച് നേതാക്കള്‍.
നെഞ്ചുവേദനയെയും പനിയെയും തുടര്‍ന്ന് മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇന്നലെ രാത്രിയാണ് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചത്.
''അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല. ഇന്നലെ നൽകിയ മരുന്നിന്‍റെ പാർശ്വഫലത്തെ തുടർന്ന് പനി ബാധിച്ചതിനാൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം നിരീക്ഷണത്തിലാണ്'' -മുന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.
ഇന്നലെ രാത്രി 8.45ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. cardio neuroscience (CNS) വിഭാഗത്തില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Deeply concerned about Dr Manmohan Singh ji's health. Hope he makes a full recovery soon. All of India is praying for our former PM. https://t.co/Yz6kch8T8m
— Arvind Kejriwal (@ArvindKejriwal) May 10, 2020
''ഡോ. മൻമോഹൻ സിംഗിന്‍റെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. അദ്ദേഹം ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ മുൻ പ്രധാനമന്ത്രിക്കുവേണ്ടി ഇന്ത്യ മുഴുവൻ പ്രാർത്ഥിക്കുന്നു. ” -ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ട്വീറ്റ് ചെയ്തു.
Deeply concerned about the health of Former PM Dr. Manmohan Singh.
I along with more than a billion Indians wish him a speedy recovery and pray for his good health and long life.
— DK Shivakumar (@DKShivakumar) May 10, 2020
''മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സി൦ഗിന്‍റെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം ഞാനും അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കാനും അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു.’ -കോണ്‍'ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു.
''മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത കേട്ട് ആശങ്കയിലാണ്. എന്നാല്‍, അദ്ദേഹം ICUല്‍ അല്ല. അദ്ദേഹത്തിന്‍റെ മടങ്ങി വരവിനായി ആശംസിക്കുന്നു.'' -കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
Sorry to hear about Dr Manmohan Singh being admitted to hospital. I hope he recovers & is back home with his family soon. His wise counsel & guidance are much needed during this time of crisis. https://t.co/kv5Kr9rGd1
— Omar Abdullah (@OmarAbdullah) May 10, 2020
“ഡോ. മൻമോഹന്‍ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം സുഖം പ്രാപിച്ച് ഉടൻ കുടുംബത്തോടൊപ്പം വീട്ടിലെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തിന്റെ ബുദ്ധിപരമായ ഉപദേശവും മാർഗനിർദേശവും ആവശ്യമാണ്.” -കോൺഗ്രസ് നേതാവ് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.
We all pray for the quick recovery of Dr Manmohan Singh. Let’s hope he gets home soon and aides the recovery of the economy, as we all together will, as one nation
— Aaditya Thackeray (@AUThackeray) May 10, 2020
ശിവസേന നേതാവ് ആദിത്യ താക്കറെയും അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് ട്വീറ്റ് ചെയ്തു.
'മൻമോഹൻ സി൦ഗ് സുഖം പ്രാപിക്കണമെന്ന് ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ നാമെല്ലാവരും ആഗ്രഹിക്കുന്നതുപോലെ അദ്ദേഹം ഉടൻ വീട്ടിലെത്തുകയും സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പിന് സഹായിക്കുകയും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.' -താക്കറെ പറഞ്ഞു.
Wishing Former Prime Minister Hon. Dr. Manmohan Singh Ji a speedy recovery.
Get Well Soon Sir.— Supriya Sule (@supriya_sule) May 10, 2020
'മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് വേഗത്തിൽ സുഖം പ്രാപിക്കട്ടെ. സുഖം പ്രാപിക്കൂ സർ.' - 'എൻസിപി നേതാവും ബാരാമതി എംപിയുമായ സുപ്രിയ സുലെ ട്വീറ്റ് ചെയ്തു,