കൊറോണ: പുറത്തിറങ്ങാന്‍ മാസ്ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍, ലംഘിച്ചാല്‍...

'കൊറോണ വൈറസ് വ്യാപനം തടയുന്നതിന് മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ വീടിനു പുറത്തിറങ്ങാന്‍ മാസ്ക് നിര്‍ബന്ധമാക്കുകയാണ്. തുണികൊണ്ടുള്ള മാസ്ക്കും ധരിക്കാവുന്നതാണ്' -കേജരിവാള്‍ അറിയിച്ചു. 

Last Updated : Apr 9, 2020, 06:36 AM IST
  • 'കൊറോണ വൈറസ് വ്യാപനം തടയുന്നതിന് മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ വീടിനു പുറത്തിറങ്ങാന്‍ മാസ്ക് നിര്‍ബന്ധമാക്കുകയാണ്. തുണികൊണ്ടുള്ള മാസ്ക്കും ധരിക്കാവുന്നതാണ്' -കേജരിവാള്‍ അറിയിച്ചു.
കൊറോണ: പുറത്തിറങ്ങാന്‍ മാസ്ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍, ലംഘിച്ചാല്‍...

ന്യൂഡല്‍ഹി: വീടിനു പുറത്തിറങ്ങാന്‍ മാസ്ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍!!

കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ പുതിയ നടപടി. വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായിനിര്‍ബന്ധമായും ധരിക്കണമെന്നും അല്ലാത്തപക്ഷം അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചിട്ടുണ്ട്.   

'കൊറോണ വൈറസ് വ്യാപനം തടയുന്നതിന് മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ വീടിനു പുറത്തിറങ്ങാന്‍ മാസ്ക് നിര്‍ബന്ധമാക്കുകയാണ്. തുണികൊണ്ടുള്ള മാസ്ക്കും ധരിക്കാവുന്നതാണ്' -കേജരിവാള്‍ അറിയിച്ചു

കേജരിവാളിന്‍റെ വസതിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ഉപമുഖ്യമന്ത്രി മനീഷ് സിസോദി, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. 

കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സദറടക്കം ഡല്‍ഹിയില്‍ 20 ഹോട്ട് സ്പോട്ടുകള്‍ ഉണ്ടെന്നും, ഇവിടങ്ങളില്‍ ആര്‍ക്കും ആ മേഖലകള്‍ വിട്ട് പുറത്തേക്ക് പോകാനോ അകത്തേക്ക് വരാനോ അനുമതിയുണ്ടാകില്ലെന്നും മനീഷ് സിദോദ് അറിയിച്ചു. 

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 576 പോസിറ്റീവ് കേസുകളാണ് ഡല്‍ഹിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ ഒന്‍പത് പേര്‍ മരണപ്പെടുകയും 21 പേര്‍ രോഗവിമുക്തി നേടുകയും ചെയ്തു. 

അതേസമയം, പുറത്തിറങ്ങാന്‍ മാസ്ക് നിര്‍ബന്ധമാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ന്യൂഡല്‍ഹി. നേരത്തെ മുംബൈയില്‍  പുറത്തിറങ്ങുന്നവര്‍ മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരും സമാന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Trending News