ന്യുഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലേക്ക് ജനങ്ങളുടെ ആശയങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി. നിങ്ങളുടെ ആശയങ്ങൾ എല്ലായ്‌പ്പോഴും MannKiBaat ന്റെ ശക്തിയാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
ഈ മാസത്തെ MannKiBaat 28 നാണ് നടക്കുന്നത്. MannKiBaat ന് ഇനി രണ്ടാഴ്ചത്തെ സമയമുണ്ട്. എങ്കിലും ആശയങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നത് തുടരുകയെന്നും ഇത് പരമാവധി ആശങ്ങള്‍ ലഭിക്കുന്നതിന് തന്നെ പ്രാപ്തനാക്കുമെന്നും കൊറോണ വ്യാപനത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പറയുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Also read: സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് കോറോണ സ്ഥിരീകരിച്ചു; 56 പേർക്ക് രോഗമുക്തി
മാത്രമല്ല ആശയങ്ങള്‍ ക്ഷണികച്ചതിന് പിന്നാലെ ആളുകള്‍ അയച്ച സന്ദേശങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ആശയങ്ങള്‍ NaMo App വഴിയോ അല്ലെങ്കിൽ MyGov Open Forum എന്നീ ആപ്പുകള്‍ വഴിയോ അറിയിക്കാവുന്നതാണ്.
Also read: മുൻ മാനേജർ ജീവനൊടുക്കി കൃത്യം ആറാം ദിവസം സുശാന്തും...!
കഴിഞ്ഞ മാസം 31 നായിരുന്നു MannKiBaat നടന്നത്. അന്ന് കോറോണ വ്യാപനത്തിനെ കുറിച്ചായിരുന്നു പ്രധാനമന്ത്രി കൂടുതലായും സംസാരിച്ചിരുന്നത്. Lock down ഇളവുകളിൽ സ്വീകരിക്കേണ്ട ജാഗ്രതയെ കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തിരുന്നു.