Pune: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ നിര്‍മ്മിച്ച അമ്പലം പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തെത്തുടര്‍ന്ന് പൂട്ടി...!! മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലാണ് സംഭവം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Prime Minister Narendra Modi) പേരിലുള്ള അമ്പലത്തിനെ ചൊല്ലിയുള്ള വിവാദം മൂത്തപ്പോള്‍ പ്രധാനമന്ത്രിയുടെ അര്‍ദ്ധകായ പ്രതിമ അമ്പലത്തില്‍ നിന്ന് മാറ്റുകയും അമ്പലം താത്ക്കാലികമായി അടയ്ക്കുകയും ചെയ്തു. ബുധനാഴ്ചയാണ് പ്രതിമ മാറ്റി അമ്പലം അടച്ചത്.
മയൂര്‍ മുണ്ടേ എന്ന BJP പ്രവര്‍ത്തകനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ അമ്പലം പണിയുകയും പ്രതിമ സ്ഥാപിക്കുകയും ചെയ്തത്. സ്വാതന്ത്ര്യ ദിനത്തിലാണ് അമ്പലം പൊതുജനങ്ങള്‍ക്കായി തുറന്നത്. തനിക്ക് പ്രധാനമന്ത്രി മോദിയെ ആരാധിക്കാനും അനുഗ്രഹം തേടാനുമാണ് അമ്പലം സ്ഥാപിച്ചതെന്നായിരുന്നു ഇയാള്‍ നല്‍കിയ വ്യഖ്യാനം.
എന്നാല്‍, അമ്പലം തുറന്നതോടെ വിവാദവും ആരംഭിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരേസമയം രംഗത്തെത്തിയതോടെ അമ്പലം പൂട്ടി, പ്രതിമയും മാറ്റി. ഏകദേശം 2 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് BJP പ്രാദേശിക നേതാവ് പ്രധാനമന്ത്രിയ്ക്കായി അമ്പലം പണിതത്.....!
അതേസമയം, സംഭവത്തില്‍ പരസ്യ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. എത്ര് വ്യക്തിക്കും അവരുടെ ആദര്‍ശങ്ങളെ പിന്തുടരാനുള്ള അവകാശമുണ്ട്. എന്നാൽ, ഇത്തരത്തില്‍ നേതാക്കളുടെ പേരില്‍ ക്ഷേത്രങ്ങൾ നിർമ്മിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും, NCP നേതാവ് Prashant Jagtap പറഞ്ഞു.
Also Read: Fuel Price Update Today: ഡീസല്‍ വില കുറയുന്നു, മാറ്റമില്ലാതെ പെട്രോള്‍ വില
അവശ്യ സാധനങ്ങളുടെ വില കുറയ്ക്കാനും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും നഗരത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമ നീക്കം ചെയ്തതില്‍ നിരാശരാണെന്നും എന്‍.സി.പി നേതാവ് പ്രശാന്ത് ജഗ്താപ് കൂട്ടിച്ചേര്‍ത്തു.
പ്രതിമ നീക്കം ചെയ്തതില്‍ നിരാശയുണ്ടെന്നും ‘തങ്ങള്‍ ക്ഷേത്രത്തില്‍ വന്നിരുന്നുവെന്നും എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നില്‍ക്കുന്ന പെട്രോള്‍, LPG, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വിഗ്രഹത്തിന് അര്‍പ്പിക്കാന്‍ ആഗ്രഹിച്ചിരുന്നതായും ചില NCP നേതാക്കള്‍ പറഞ്ഞു.
എന്നാല്‍, ഈ വിഷയത്തില്‍ ഇതുവരെ BJP നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...