പ്രധാനമന്ത്രിയുടെ 'എക്‌സാം വാരിയര്‍' ഇന്ന് പ്രകാശനം ചെയ്യും

  

Last Updated : Feb 3, 2018, 03:39 PM IST
 പ്രധാനമന്ത്രിയുടെ 'എക്‌സാം വാരിയര്‍' ഇന്ന് പ്രകാശനം ചെയ്യും

ന്യൂഡല്‍ഹി: രാജ്യമെമ്പാടുമുളള വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി രചിച്ച 'എക്‌സാം വാരിയര്‍' എന്ന പുസ്തകം ഇന്ന്‍ പ്രകാശനം ചെയ്യും.  വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രധാന മന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യും.

ഈ ബുക്ക്‌ യുവാക്കള്‍ക്ക് ഒരു പ്രേരണയാകട്ടെ എന്ന ഉദ്ദേശത്തോടെയാണ് പ്രധാനമന്ത്രി എഴുതിയത്. യുവാക്കള്‍ക്ക് പരീക്ഷയായാലും ജീവിതമായാലും എങ്ങനെ പേടിയില്ലാതെ എല്ലാ പ്രശ്നങ്ങളെയും അഭിമുഖീകരിക്കാം എന്ന് ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.   എങ്ങനെ പരീക്ഷയെ സമീപിക്കാം എന്നതാണ്  പുസ്തകത്തിന്‍റെ പ്രമേയം. 

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ  പരിപാടിയായ 'മന്‍ കി ബത്തില്‍' അദ്ദേഹം കുട്ടികളോട് പരീക്ഷയെ ടെന്‍ഷനോടെയല്ലാതെ ഒരു ഉത്സവമായി കാണാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അങ്ങനെ കാണുപ്പോള്‍ നമ്മുടെയുള്ളിലെ സമ്മര്‍ദ്ദം കുറയുമെന്നും അദ്ദേഹം പറഞ്ഞു.  

208 പേജുള്ള  ഈ 'എക്‌സാം വാരിയര്‍'  പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യയാണ്  പ്രസിദ്ധീകരിക്കുന്നത്.  പ്രധാനമന്ത്രിയുടെ എക്സാം വാരിയര്‍ പ്രായോഗികവും ചിന്താജനകവുമായ പുസ്തകമാണെന്ന കുറിപ്പോടെ പെന്‍ഗ്വിന്‍ ഇന്ത്യ ഈ പുസ്തകത്തിന്‍റെ ടീസര്‍  ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.

 

 

Trending News