നരേന്ദ്ര മോദിയുടെ 'അമ്മയ്ക്കുള്ള കത്തുകൾ' ജൂണിൽ പുറത്തിറങ്ങും

 HarperCollins പ്രസിദ്ധീകരിക്കുന്ന  ഈ പുസ്തകം പ്രശസ്ത ചലച്ചിത്ര നിരൂപക ഭാവന സോമയ്യയാണ് ഗുജറാത്തിയിൽ നിന്നും വിവർത്തനം ചെയ്തിരിക്കുന്നത്.   

Last Updated : May 28, 2020, 11:50 PM IST
നരേന്ദ്ര മോദിയുടെ 'അമ്മയ്ക്കുള്ള കത്തുകൾ' ജൂണിൽ പുറത്തിറങ്ങും

ന്യുഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം 'Letters to Mother'(അമ്മയ്ക്കുള്ള പുസ്തകം) ജൂണിൽ  പുറത്തിറങ്ങും.  HarperCollins പ്രസിദ്ധീകരിക്കുന്ന  ഈ പുസ്തകം പ്രശസ്ത ചലച്ചിത്ര നിരൂപക ഭാവന സോമയ്യയാണ് ഗുജറാത്തിയിൽ നിന്നും വിവർത്തനം ചെയ്തിരിക്കുന്നത്.   പുസ്തക രൂപത്തിലും ഇ-ബുക്ക് ആയും പുസ്തകം പുറത്തിറങ്ങും.

Also read: കൊണാർക്ക് സൂര്യക്ഷേത്രം സൂര്യപ്രഭയിൽ തിളങ്ങും; പദ്ധതിയുമായി കേന്ദ്രം 

എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ്  ജഗത് ജനനിയായ അമ്മയ്ക്ക് കത്തെഴുതുന്ന ശീലം ചെറുപ്പം മുതല്‍ മോദിക്കുണ്ടായിരുന്നു. എന്നാല്‍ ഏതാനും മാസം കൂടുമ്പോള്‍ ഈ കത്തുകള്‍ അദ്ദേഹം എടുത്ത് കത്തിച്ചുകളയുമായിരുന്നു. അങ്ങനെ എഴുതിയ ഡയറികളിൽ ഒരെണ്ണം കത്തിക്കാതെ അവശേഷിച്ചിരുന്നു.  ഇതിലെ കത്തുകളാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നതെന്നാണ് റിപ്പോർട്ട്.  ഈ ഡയറി എഴുതിയിരിക്കുന്നത് 1986 ലാണ്.  

Also read: പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 31 ന് രാജ്യത്തെ അഭിസംബോധന ചെയ്യും 

ഇത് സാഹിത്യ രചനയ്ക്കുള്ള ശ്രമമല്ലെന്നും തന്റെ നിരീക്ഷണങ്ങളുടെയും ചിന്തകളുടേയും പ്രതിഫലനമാണ് പുസ്തകത്തിലുള്ളതെന്നും പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞാൻ ഒരു എഴുത്തുകാരനല്ലയെന്നും എന്നാല്‍ എല്ലാവര്‍ക്കും സ്വയം പ്രകടിപ്പിക്കേണ്ടതുണ്ടെന്നും അതിനുള്ള പ്രേരണ ശക്തമാകുമ്പോള്‍ പേനയും കടലാസും എടുക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതാകുന്നുവെന്നും എഴുതുക എന്നതിനേക്കാള്‍, ആത്മപരിശോധന നടത്താനും ഹൃദയത്തിലും ശിരസ്സിലും എന്താണ് സംഭവിക്കുന്നതെന്നും എന്തുകൊണ്ടെന്നും തിരിച്ചറിയാനുമാണ് ഇത് എന്നും പറഞ്ഞു. 

2017 ൽ പത്മശ്രീ പുരസ്കാരം നേടിയിട്ടുള്ള ഭാവന സോമയ്യ സിനിമ സംബന്ധിച്ചുള്ള നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.  എഴുത്തുകാരൻ എന്ന നിലയിൽ നരേന്ദ്ര മോദിയുടെ ശക്തി എന്നത് അദ്ദേഹത്തിന്റെ വൈകാരികമാനമാണെന്നാണ് ഭാവന സോമയ്യ  പറഞ്ഞത്.   

Trending News