PMO Mamata Controversy: പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറിയ്ക്ക് MHAയുടെ നോട്ടീസ്,കുറ്റം തെളിഞ്ഞാല്‍ തടവ്‌

കേന്ദ്ര സര്‍ക്കാരും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തുറന്ന പോരിലേയ്ക്ക് നീങ്ങുകയാണ്...   പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയ്ക്ക്  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നോട്ടീസ്.

Written by - Zee Malayalam News Desk | Last Updated : Jun 2, 2021, 02:15 PM IST
  • പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നോട്ടീസ്.
  • പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യാസ് ചുഴലിക്കാറ്റ് അവലോകന യോഗത്തില്‍ വൈകിയെത്തിയെന്ന് കാണിച്ചാണ് നോട്ടീസ്.
PMO Mamata Controversy: പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറിയ്ക്ക്  MHAയുടെ നോട്ടീസ്,കുറ്റം തെളിഞ്ഞാല്‍ തടവ്‌

New Delhi: കേന്ദ്ര സര്‍ക്കാരും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തുറന്ന പോരിലേയ്ക്ക് നീങ്ങുകയാണ്...   പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയ്ക്ക്  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നോട്ടീസ്.

പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ നടത്തിയ കൃത്യവിലോപം ഏറെ ഗൗരവമായിത്തന്നെയാണ്  കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്.  പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യാസ് ചുഴലിക്കാറ്റ് അവലോകന യോഗത്തില്‍ വൈകിയെത്തിയെന്ന് കാണിച്ചാണ് നോട്ടീസ്.   കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവ് ലഭിക്കാമെന്നാണ് റിപ്പോര്‍ട്ട്.  ഡി.എം നിയമത്തിലെ സെക്ഷന്‍ 51 (ബി) പ്രകാരമാണ് നോട്ടീസ്.  

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ( NDMA) ചെയര്‍മാന്‍ കൂടിയായ പ്രധാനമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ നിന്ന്  ചീഫ് സെക്രട്ടറി സ്വയം  വിട്ടുനിന്നെന്നും, നിയമപരമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നതിന് തുല്യമായ രീതിയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും നോട്ടീസില്‍ പറയുന്നു. ഇത്  ഡി.എം നിയമത്തിലെ സെക്ഷന്‍ 51 (ബി) യുടെ ലംഘനമാണ് എന്നും  നോട്ടീസില്‍ പറയുന്നുണ്ട്.  നോട്ടീസ് ലഭിച്ച് 3  ദിവസത്തിനുള്ളില്‍ രേഖാമൂലം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. മറുപടി തൃപ്തികരമല്ലെങ്കില്‍ ബന്ദോപാധ്യായയ്ക്ക് എതിരെ ക്രിമിനല്‍ കേസ് അടക്കം നടപടികളിലേയ്ക്ക് കടക്കുമെന്നാണ് സൂചന.

 പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യാസ് ചുഴലിക്കാറ്റ് അവലോകന യോഗത്തില്‍  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചീഫ് സെക്രട്ടറി  ആലാപന്‍ ബന്ദോപാധ്യായയും  10 മിനിറ്റ് വൈകിയാണ് എത്തിയതെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 15 മിനിറ്റിനു ശേഷം ഇരുവരും  മടങ്ങിയെന്നുമാണ്  കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇരുവരും അനുമതി തേടിയില്ല എന്നും  കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.   

Also Read: Chief Secretary controversy: മുട്ടുമടക്കാതെ മമത ബാനര്‍ജി, ചീഫ് സെക്രട്ടറി ഇനി മുഖ്യ ഉപദേഷ്ടാവ്

എന്നാല്‍,  മമത  പറയുന്നത് മറിച്ചാണ്. സംഭവത്തിന്‌  പിന്നാലെ, ചീഫ് സെക്രട്ടറി അലാപന്‍ ബന്ദോപാധ്യായെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ചിരുന്നു. തിങ്കളാഴ്ച്ച പേഴ്സണല്‍ ട്രെയിനിംഗ്  വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍,  തന്‍റെ വിരമിക്കല്‍ ദിവസമായ മെയ്‌ 31ന് അദ്ദേഹം വിരമിച്ചുവെന്നും   ഇനി തന്‍റെ  മുഖ്യ ഉപദേഷ്ടാവ് ആയിരിക്കും ആലാപന്‍ ബന്ദോപാധ്യായയെന്നും മമത അറിയിച്ചിരുന്നു.

Also read: West Bengal: മമത - കേന്ദ്ര സര്‍ക്കാര്‍ പോര് മുറുകുന്നു, ഈ ​നി​ര്‍​ണാ​യ​ക സ​മ​യ​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി​യെ വി​ട്ട​യ​യ്ക്കില്ലെന്ന് Mamata Banerjee

അടുത്തിടെ നടന്ന പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര സര്‍ക്കാരും മമത ബാനര്‍ജിയും തമ്മിലുള്ള കലഹം വര്‍ദ്ധിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തിനുശേഷം തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ BJP പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു.  

   

Trending News