ജമ്മു കാശ്മീരിൽ പോലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ക്കൊപ്പംകസ്റ്റഡിയിലെടുത്തു

ജമ്മുകാശ്മീരിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനൊപ്പം ഭീകരവാദികളെ കസ്റ്റഡിയിലെടുത്തു. ഡിഎസ്പിയായ ദേവേന്ദ്ര സിങ്ങിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കൊപ്പം രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

Last Updated : Jan 12, 2020, 05:22 AM IST
  • ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ദേവേന്ദ്ര സിങ്ങിന്റെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് എകെ 47 തോക്കുകൾ പിടിച്ചെടുത്തു.ദേവേന്ദ്ര സിങ്ങിനെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
ജമ്മു കാശ്മീരിൽ പോലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ക്കൊപ്പംകസ്റ്റഡിയിലെടുത്തു

ജമ്മുകാശ്മീരിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനൊപ്പം ഭീകരവാദികളെ കസ്റ്റഡിയിലെടുത്തു. ഡിഎസ്പിയായ ദേവേന്ദ്ര സിങ്ങിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കൊപ്പം രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും അഞ്ച് ഗ്രനേഡുകൾ പിടിച്ചെടുത്തു.കുൽഗാമിലെ മിർ ബസാറിൽ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ദേവേന്ദ്ര സിങ്ങിന്റെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് എകെ 47 തോക്കുകൾ പിടിച്ചെടുത്തു.ദേവേന്ദ്ര സിങ്ങിനെ പോലീസ് ചോദ്യംചെയ്തുവരികയാണ്. 

ശ്രീനഗർ വിമാനത്താവളത്തിലെ ഹൈജാക്ക് വിരുദ്ധ സ്ക്വാഡില്‍ ദേവേന്ദ്ര സിങ് പ്രവര്‍ത്തിച്ചിരുന്നു.കാശ്മീരിലെ ഭീകരവിരുദ്ധ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലും ഇയാൾ പ്രവർത്തിച്ചിരുന്നു.ഭീകരരുമായുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധം അന്വേഷിച്ചുവരികയാണ്.ഇവര്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനിടയിലാണ് പിടിയിലായതെന്നാണ്  അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.ഇവരുടെ അറസ്റ്റിന് പിന്നാലെ താഴ്വരയില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കി.

Trending News