ലോക്സഭയിലും ഗോഡ്‌സെയെ ദേശഭക്തനെന്ന്‍ പ്രകീര്‍ത്തിച്ച് പ്രഗ്യാ സിംഗ് ഠാക്കൂര്‍

രാഷ്ട്രപിതാവ് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ന്‍ നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനെന്ന്‍ ആവര്‍ത്തിച്ച് ബിജെപി എം.പി പ്രഗ്യാ സിംഗ് ഠാക്കൂര്‍.

Last Updated : Nov 28, 2019, 11:56 AM IST
  • മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ന്‍ നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനെന്ന്‍ ആവര്‍ത്തിച്ച് ബിജെപി എം.പി പ്രഗ്യാ സിംഗ് ഠാക്കൂര്‍
  • സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ്രഗ്യാ സിംഗി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം പാ​ര്‍​ല​മെ​ന്‍റ് രേ​ഖ​ക​ളി​ല്‍ നി​ന്ന് നീ​ക്കി​യി​ട്ടു​ണ്ട്
ലോക്സഭയിലും ഗോഡ്‌സെയെ ദേശഭക്തനെന്ന്‍ പ്രകീര്‍ത്തിച്ച് പ്രഗ്യാ സിംഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ന്‍ നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനെന്ന്‍ ആവര്‍ത്തിച്ച് ബിജെപി എം.പി പ്രഗ്യാ സിംഗ് ഠാക്കൂര്‍.

ലോകസഭയില്‍ എസ്.പി.ജി ബില്ലിന്‍റെ ചര്‍ച്ചയ്ക്കിടെയാണ് പ്രഗ്യാ സിംഗ് വീണ്ടും തന്‍റെ നിലപാട് ആവര്‍ത്തിച്ചത്. ഇ​തോ​ടെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ചര്‍ച്ചയ്ക്കിടെ ഗോ​ഡ്‌​സെ ര​ചി​ച്ച "വൈ ​ഐ കി​ല്‍​ഡ് ഗാ​ന്ധി' എ​ന്ന പു​സ്ത​ക​ത്തി​ലെ ഒ​രു വാ​ക്യം ഡി​എം​കെ എം​പി എ.​രാ​ജ പ്ര​സം​ഗ​ത്തി​നി​ടെ പ​റ​ഞ്ഞി​രു​ന്നു. 32 വ​ര്‍​ഷ​മാ​യി ഗാ​ന്ധി​യോ​ട് ത​നി​ക്ക് വി​രോ​ധ​മു​ണ്ടാ​യി​രു​ന്ന​താ​യി ഗോ​ഡ്സെ ത​ന്നെ സ​മ്മ​തി​ച്ചി​ട്ടു​ള്ള​താ​ണ് എ​ന്നാ​യി​രു​ന്നു രാ​ജ​യു​ടെ പ​രാ​മ​ര്‍​ശം. ഒരു പ്രത്യേക ആദര്‍ശത്തില്‍  വിശ്വസിച്ചിരുന്നതുകൊണ്ടാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചതെന്നും രാജ അഭിപ്രായപ്പെട്ടു. പ്രഗ്യാ ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. 'ഒ​രു ദേ​ശ​സ്നേ​ഹി​യെ ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ട​രു​ത്' എ​ന്നാ​യി​രു​ന്നു പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പ്രതികരണം.  

അതേസമയം, പ്രഗ്യാ സിംഗി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം പാ​ര്‍​ല​മെ​ന്‍റ് രേ​ഖ​ക​ളി​ല്‍ നി​ന്ന് നീ​ക്കി​യി​ട്ടു​ണ്ട്. സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രാ​മ​ര്‍​ശം നീ​ക്കി​യ​ത്. 

അതേസമയം, പ്രഗ്യാ സിംഗ് ഠാക്കൂറിനെ പിന്തിരിപ്പിച്ച് സീറ്റില്‍ ഇരുത്താനായിരുന്നു ബിജെപി അംഗങ്ങളുല്‍ ശ്രമിച്ചത് എന്നും റിപ്പോര്‍ട്ട് ഉണ്ട്.

ലോകസഭ തിരഞ്ഞെടുപ്പ് വേളയിലും പ്രഗ്യാ സിംഗ് ഠാക്കൂര്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഗോഡ്‌സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു പ്രഗ്യയുടെ പരാമര്‍ശം. 

അന്ന് പ്രഗ്യയുടെ പ്രസ്താവനയില്‍ ആദ്യം മൗനം പാലിച്ച പ്രധാനമന്ത്രി മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. പിന്നീട് പ്രഗ്യയെ ഭോപ്പാലില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് പ്രഗ്യാ സിംഗ് ഠാക്കൂറിനോട് തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Trending News