Viral Video : ക്ഷേത്രത്തിന്റെ മുന്നിൽ വെച്ച് കാമുകനും കാമുകിയും ചെയ്തത്; വീഡിയോ വൈറൽ

Girlfiend Boyfiend Video തന്റെ തലയിൽ സിന്ദൂരം ചാർത്താൻ ആൺകുട്ടിയോട് പെൺകുട്ടി നിർബന്ധിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും

Written by - Zee Malayalam News Desk | Last Updated : Jan 17, 2023, 09:50 PM IST
  • ഒരു ക്ഷേത്രത്തിന്റെ വെച്ച കമിതാക്കൾ ചെയ്യുന്ന സംഭവങ്ങളാണ് എല്ലാവരെയും ഈ വീഡിയോയിലേക്ക് ആകർഷിക്കുന്നത്.
  • വീഡിയോ കാണുമ്പോൾ അറിയാം ഇരുവരും സ്കൂൾ കുട്ടികളാണെന്ന്
  • സൈക്കോ ബീഹാരി എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്
Viral Video : ക്ഷേത്രത്തിന്റെ മുന്നിൽ വെച്ച് കാമുകനും കാമുകിയും ചെയ്തത്; വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലാകുന്നത് കാമുകി കാമുകന്മാരുടെ തമ്മിലുള്ള രസകരമായ സന്ദർഭങ്ങളുടെ വീഡിയോകളാണ്. ചില വീഡിയോകൾ ഒരു നിമിഷമെങ്കിലും നമ്മളെ ചിരിപ്പിക്കും ചിലത് അതിശപ്പെടുത്തുകയും ചെയ്തു. ഈ അതിശയിപ്പിക്കുന്ന വീഡിയോകളിൽ മിക്കതും വൈറലാകുന്നതിന് വേണ്ടി ചെയ്യുന്നതില്ല എന്നതാണ് വാസ്തവം. അവ എത്ര തവണ കണ്ടാലും ആ വീഡിയോകൾ നമ്മൾ വീണ്ടും വീണ്ടും കാണും. അങ്ങനെ വീണ്ടും വീണ്ടും നമ്മളെ കാണാൻ പ്രേരിപ്പിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു ക്ഷേത്രത്തിന്റെ വെച്ച കമിതാക്കൾ ചെയ്യുന്ന സംഭവങ്ങളാണ് എല്ലാവരെയും ഈ വീഡിയോയിലേക്ക് ആകർഷിക്കുന്നത്.

വീഡിയോ കാണുമ്പോൾ അറിയാം ഇരുവരും സ്കൂൾ കുട്ടികളാണെന്ന്. ആൺകുട്ടിയെ ക്ഷേത്ര നടയ്ക്ക് മുന്നിലേക്ക് വിളിച്ച് നിർത്തി പെൺകുട്ടി സിന്ദൂരം തന്റെ തലയിൽ ചാർത്താൻ ആവശ്യപ്പെടുകയാണ്. തുടർന്ന് ആൺകുട്ടി പെൺകുട്ടിയുടെ തലയിൽ സിന്ധൂരം ചാർത്തും. അതിന് പുറമെ പെൺകുട്ടി ആൺകുട്ടിയുടെ കാലിൽ വീണ് ആശീർവാദം വാങ്ങിക്കുകയും ചെയ്യും. ഇരുവരെ ചെയ്യുന്നത് മറ്റൊരാൾ ചിത്രീകരിക്കുകയായിരുന്നു. പെൺകുട്ടി സ്കൂൾ യൂണിഫോമിലാണ്.

ALSO READ : Viral Video: ഒരു ചാക്ക് നിറയെ പാമ്പുകളെ പുറത്തേക്കിട്ടശേഷം അയാൾ താഴേക്കിരുന്നു, പിന്നെ നടന്നത്

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Psycho Bihari (@bihari.broo)

സൈക്കോ ബീഹാരി എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ ഈ വീഡിയോ തമാശ രൂപേണയാണ് കണ്ടിരിക്കുന്നത്. ചില ഈ കുട്ടികളുടെ പ്രവർത്തനത്തെ വിമർശിച്ച് കൊണ്ട് കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം ഒരു ലക്ഷത്തോളം പേർ വീഡിയോ കണ്ട് കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News