President Election 2022 : പ്രതിപക്ഷ ഐക്യം സാധ്യമല്ല എന്ന് ഒരിയ്ക്കല്‍ക്കൂടി തെളിയുന്നു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയുടെ മുന്നേറ്റത്തിന് രണ്ടു പാര്‍ട്ടികള്‍ തടയിട്ടതോടെ NDA സ്ഥാനാര്‍ഥി ദ്രൗപദി മുർമുവിന്‍റെ വിജയം ഏതാണ്ട് ഉറപ്പായി.
അതായത് രണ്ടു പ്രമുഖ പ്രാദേശിക പാര്‍ട്ടികള്‍ NDA സ്ഥാനാര്‍ഥി ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് പ്രതിപക്ഷത്തിന്‍റെ കണക്കുകൂട്ടലുകള്‍ പിഴച്ചത്. ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസും ഒറീസയിലെ ഭരണകക്ഷിയായ ബിജെഡിയും ആണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ വില്ലന്മാരായത്.
Also Read: Breaking..!! ദ്രൗപദി മുർമുവിനെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് NDA
NDA രാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപദി മുർമുവിനെ പ്രഖ്യാപിച്ചതോടെ ഒറീസയിലെ ഭരണകക്ഷിയായ ബിജെഡിയുടെ പിന്തുണ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് ലഭിക്കില്ല എന്ന് ഏതാണ്ടുറപ്പായിരുന്നു. നവീൻ പട്‌നായിക്കിന് പിന്നാലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും NDA സ്ഥാനാർത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ രാജ്യത്തെ രണ്ടാമത്തെ വനിതാ രാഷ്‌ട്രപതിയായി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെടും എന്ന കാര്യം ഉറപ്പായി.
രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു ആദിവാസി സ്ത്രീയെ നാമനിർദ്ദേശം ചെയ്ത NDA-യെ ജഗൻ മോഹൻ റെഡ്ഡി അഭിനന്ദിച്ചു. ഒപ്പം തന്‍റെ പാര്‍ട്ടി ദ്രൗപദിയ്ക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു.
Also Read: President Election 2022: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുർമുവിന് Z+ സുരക്ഷ
നിലവിലെ സാഹചര്യം അനുസരിച്ച്, പ്രതിപക്ഷം ഒന്നടങ്കം ഒറ്റക്കെട്ടായി യശ്വന്ത് സിൻഹയ്ക്ക് വോട്ട് ചെയ്താലും ബിജെഡിയുടെയും വൈഎസ്ആർ കോൺഗ്രസിന്‍റെയും പിന്തുണയില്ലാതെ വിജയിക്കുക അസാധ്യമാണ്. കൂടാതെ, ഝാർഖണ്ഡ് മുക്തി മോർച്ച (JMM) ഇതുവരെ തങ്ങളുടെ തീരുമാനം അറിയിച്ചിട്ടില്ല. എന്നാല്‍, അനുമാനം അനുസരിച്ച് JMM -ന്‍റെ പിന്തുണ ദ്രൗപദി മുർമുവിനാണ് ലഭിക്കാന്‍ സാധ്യത. മുന്‍ ഝാർഖണ്ഡ് ഗവര്‍ണര്‍ ആയിരുന്ന സമയത്ത് ദ്രൗപദി മുർമുമായി നേതാക്കള്‍ക്ക് ഏറെ സൗഹാര്‍ദ്ദപരമായ ബന്ധമാണ് ഉള്ളത്. ഈ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ പാര്‍ട്ടി തയ്യാറാകില്ല എന്നാണ് സൂചനകള്‍. അതായത് , സംയുക്ത പ്രതിക്ഷ സ്ഥാനാര്‍ഥിയായി എത്തിയ യശ്വന്ത് സിന്‍ഹ എന്ന ശക്തനായ പോരാളിയെ ശക്തയായ വനിതയെ രംഗത്തിറക്കി വിജയം ഉറപ്പിക്കുകയാണ് NDA...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...