ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേദാർനാഥിൽ. രാവിലെ 8.30ഓടെ കേദാർനാഥിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തിൽ നടക്കുന്ന പൂജകളിലും പങ്കെടുത്തു.ഗൗരികുണ്ഡ് മുതൽ കേദാർനാഥ് വരെയുള്ള റോപ്‌വേ പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവ്വഹിക്കും. 3400 കോടി രൂപ ചെലവിലാണ് രണ്ട് മേഖലകളേയും തമ്മിൽ കണക്ട് ചെയ്യുന്ന റോപ്‌വേ നിർമ്മിക്കുന്നത്. റോപ്‌വേ പദ്ധതി പൂർത്തിയായാൽ തീർത്ഥാടകർക്ക് ഒരു മണിക്കൂറിനുള്ളിൽ കേദാർനാഥിലെത്താൻ സാധിക്കും. നിലവിൽ കാൽനടയായോ പോണിയിലോ ആണ് തീർത്ഥാടകർ സഞ്ചരിക്കാറുള്ളത്. അതിനാൽ തന്നെ ഈ യാത്ര പൂർത്തിയാക്കാൻ 8 മുതൽ 12 മണിക്കൂർ വരെ സമയമെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് മേഖലയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. ആദി ഗുരു ശങ്കരാചാര്യരുടെ സമാധിസ്ഥലവും പ്രധാനമന്ത്രി സന്ദർശിക്കും. മന്ദാകിനി അഷ്ടപഥ്, സരസ്വതി അഷ്ടപഥ് എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. തുടർന്ന് ബദരീനാഥിലെത്തുന്ന അദ്ദേഹം ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പൂജകളിലും പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...