ലെ:പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി ലഡാക്കില്‍ എത്തി സേനാ വിന്യാസം വിലയിരുത്തുകയും സൈനികരുമായി കൂടിക്കഴ്ച്ച നടത്തുകയുമായിരുന്നു.
സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു എന്ന വിവരം രഹസ്യമാക്കി വെയ്ക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസും
പ്രത്യേകം ശ്രദ്ധിച്ചു.
നേരത്തെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ലഡാക്ക് സന്ദര്‍ശിക്കുമെന്ന് നിശ്ചയിക്കുകയും പിന്നീട് സന്ദര്‍ശനം മാറ്റി വെയ്ക്കുകയുമായിരുന്നു.
അതുകൊണ്ട് തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒക്കെ ലഡാക്കില്‍ സജ്ജീകരിച്ചിരുന്നു,എന്നാല്‍ മാധ്യമങ്ങളെ അറിയിക്കാതെ മുന്‍ കൂട്ടി പ്രഖ്യാപിക്കാതെ
പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍ എത്തി സൈനികരുമായി ആശയ വിനിമയം നടത്തുമ്പോഴാണ് ഇക്കാര്യം ലോകം അറിയുന്നത്.
#WATCH Prime Minister Narendra Modi briefed by senior officials in Nimmoo, Ladakh pic.twitter.com/uTWaaCwUVL
— ANI (@ANI) July 3, 2020
ഗല്‍വാനില്‍ ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി
സൈനികര്‍ക്കൊപ്പം രാജ്യമുണ്ട് എന്ന സന്ദേശവും അതിര്‍ത്തിയില്‍ ചൈനയ്ക്കെതിരെയുള്ള പോരാട്ടത്തിന് ആത്മവിശ്വാസവും നല്‍കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രതിരോധ മന്ത്രാലയവുമായും വിദേശകാര്യ മന്ത്രാലയവുമായും ആശയ വിനിമയം നടത്തുകയും
യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതി വിലയിരുത്തുകയും ചെയ്തിരുന്നു,പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനത്തിനായുള്ള ആസൂത്രണം പ്രധാനമന്ത്രിയുടെ
ഓഫീസ് നടത്തുകയായിരുന്നു,എന്നാല്‍ അക്കാര്യം മാധ്യമങ്ങളില്‍ നിന്ന് മറച്ച് വെയ്ക്കുന്നതിന് പ്രധാനമന്ത്രിക്ക് കഴിയുകയും ചെയ്തു.
അതിര്‍ത്തി സംഘര്‍ഷത്തിനിടെ പ്രധാനമന്ത്രി നടത്തിയ ലഡാക്ക് സന്ദര്‍ശനം തന്ത്രപരമായ നീക്കമാണ്,നയതന്ത്ര തലത്തില്‍ ചൈനയ്ക്കുള്ള വ്യക്തമായ സന്ദേശം
നല്‍കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞു.
യാതൊരു വിട്ട് വീഴ്ച്ചയും അതിര്‍ത്തി സുരക്ഷയുടെ കാര്യത്തില്‍ സ്വീകരിക്കണ്ട എന്ന നിര്‍ദ്ദേശം നേരത്തെ തന്നെ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു.
Also Read:അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനം;പ്രധാനമന്ത്രി ചൈനയ്ക്ക് നല്‍കിയത് വ്യക്തമായ സന്ദേശം!
ഇതിന് പിന്നാലെ പ്രധാനമന്ത്രി തന്നെ ലഡാക്കില്‍ എത്തിയത് സൈന്യത്തിന്‍റെ ആത്മ വിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്.
രാജ്യം സൈനികര്‍ക്കൊപ്പമാണ് എന്ന സന്ദേശം സൈനികര്‍ക്ക് ഈ സന്ദര്‍ശനത്തിലൂടെ നല്‍കുന്നതിന് പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ട്.
Prime Minister Narendra Modi makes a surprise visit to Ladakh, being briefed by senior officials at a forward position in Nimu. pic.twitter.com/8I6YiG63lF
— ANI (@ANI) July 3, 2020
ഇങ്ങനെ അപ്രതീക്ഷിത നീക്കത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം ഒറ്റകെട്ടായി സൈനികര്‍ക്കൊപ്പം ഉണ്ടെന്നും ചൈനയ്ക്ക് ഇന്ത്യയുടെ ഒരുതരി മണ്ണ് പോലും
വിട്ട് കൊടുക്കില്ല എന്ന സന്ദേശവുമാണ് നല്‍കിയത്.