ജെല്ലിക്കെട്ട് നിരോധനം: ഡിഎംകെ അധ്യക്ഷന്‍ സ്​റ്റാലി​ന്‍റെ നേതൃത്വത്തിൽ തമിഴകത്ത് വ്യാപക പ്രതിഷേധം

ജെല്ലിക്കെട്ട് നിരോധത്തിനെതിരെ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. ചെന്നൈ കലക്​ട്രേറ്റ്​ ഓഫീസിനു മുന്നിൽ ഡി.എം.കെ ​പ്രവർത്തകരുടെ പ്രതിഷേധ റാലി എം.കെ സ്​റ്റാലിൻ ഉദ്​ഘാടനം ചെയ്​തു. '

Last Updated : Jan 13, 2017, 12:37 PM IST
ജെല്ലിക്കെട്ട് നിരോധനം: ഡിഎംകെ അധ്യക്ഷന്‍ സ്​റ്റാലി​ന്‍റെ നേതൃത്വത്തിൽ തമിഴകത്ത് വ്യാപക പ്രതിഷേധം

ചെന്നൈ: ജെല്ലിക്കെട്ട് നിരോധത്തിനെതിരെ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. ചെന്നൈ കലക്​ട്രേറ്റ്​ ഓഫീസിനു മുന്നിൽ ഡി.എം.കെ ​പ്രവർത്തകരുടെ പ്രതിഷേധ റാലി എം.കെ സ്​റ്റാലിൻ ഉദ്​ഘാടനം ചെയ്​തു. '

മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ കനിമൊഴിയും പ്രതിഷേധറാലിയില്‍ പങ്കെടുത്തു. തമിഴ്‌നാടിനെതിരെ കേന്ദ്രസര്‍ക്കാറിന്റെ ഇരട്ടതാപ്പിനെതിരെയാണ് പ്രതിഷേധമെന്നും സംസ്ഥാനത്തിന്‍റെ പ്രധാന കായിക വിനോദമായ ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു.

ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പൊങ്കലിന് മുന്‍പ് വിധി പറയണമെന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍  ആവശ്യപ്പെട്ടത്. എന്നാല്‍, പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് മുന്‍പ് വിധി പറയാന്‍ കഴിയില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.

ഈ വര്‍ഷം ജെല്ലിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സുപ്രീംകോടതി കൈക്കൊള്ളുമെന്ന മറുപടിയാണ്​ കേന്ദ്രത്തിൽ നിന്നുണ്ടായത്​.  

ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ട് 2011ല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് 2014ല്‍ സുപ്രീം കോടതി വീണ്ടും ശരിവെച്ചു.

Trending News