Pushpa movie | പുഷ്പയുടെ ട്രെയിലർ ഡിസംബർ ആറിന്; പുതിയ പോസ്റ്റർ പുറത്തിറക്കി

ഡിസംബർ‍ 17നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. സൂപ്പര്‍ ഹിറ്റായ ആര്യ, ആര്യ2 എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സുകുമാറും അല്ലു അർജുനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ.

Written by - Zee Malayalam News Desk | Last Updated : Nov 30, 2021, 08:51 AM IST
  • രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയിൽ രശ്മിക മന്ദാനയാണ് നായിക
  • ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്
  • മിറോസ്ലോ ക്യൂബ ബ്രോസെക് ആണ് സിനിമയുടെ ഛായാഗ്രഹണം
  • കിടിലൻ മേക്കോവറിലാണ് അല്ലു അർജുൻ ചിത്രത്തിലെത്തുന്നത്
Pushpa movie | പുഷ്പയുടെ ട്രെയിലർ ഡിസംബർ ആറിന്; പുതിയ പോസ്റ്റർ പുറത്തിറക്കി

അല്ലു അർജുൻ നായകനാവുന്ന 'പുഷ്പ : ദി റൈസ്' എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറക്കി. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്‍ലർ ഡിസംബർ ആറിന് എത്തുമെന്ന് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചു. ഡിസംബർ‍ 17നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. സൂപ്പര്‍ ഹിറ്റായ ആര്യ, ആര്യ2 എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സുകുമാറും അല്ലു അർജുനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ.

രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയിൽ രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. നായകനായ പുഷ്പരാജിനെ അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോയും ദേവി ശ്രീ പ്രസാദ് ഒരുക്കിയ ഗാനങ്ങളും പോസ്റ്ററുകളുമൊക്കെ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിറോസ്ലോ ക്യൂബ ബ്രോസെക് ആണ് സിനിമയുടെ ഛായാഗ്രഹണം.

കിടിലൻ മേക്കോവറിലാണ് അല്ലു അർജുൻ ചിത്രത്തിലെത്തുന്നത്. ലോറി ഡ്രൈവറുടെ വേഷത്തിലാണ് അല്ലു അർജുൻ ചിത്രത്തിൽ അഭിനയിക്കുന്നത്. താടിയും മുടിയുമൊക്കെ വളർത്തിയ ലുക്കിലാണ് താരം പോസ്റ്ററിലുള്ളത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്.

ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, ഹരീഷ് ഉത്തമൻ, വെണ്ണേല കിഷോർ, അനസൂയ ഭരദ്വാജ്, ശ്രീതേജ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. ദേവിശ്രീ പ്രസാദ് സംഗീതം, കാർത്തിക ശ്രീനിവാസാണ് എഡിറ്റിങ്ങ്. മൈത്രി മൂവി മേക്കേഴ്സിന്റേയും മുട്ടംസേട്ടി മീഡിയയുടേയും ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പിആർഒ ആതിര ദിൽജിത്ത്.

ALSO READ: Bheemante Vazhi | ചെമ്പൻ ചേട്ടനോട് പേടിയോടെയുള്ള ബഹുമാനമായിരുന്നു! പിക്നിക്ക് പോലെ ചിത്രീകരണദിനങ്ങൾ; ഭീമന്റെ വഴിയെ കുറിച്ച് ചിന്നു ചാന്ദ്നി- അഭിമുഖം

മൊഴിമാറ്റ ചിത്രങ്ങളിലൂടെ കേരളത്തിലും സൂപ്പര്‍ സ്റ്റാറാണ് അല്ലു അര്‍ജുൻ. കേരളത്തിലും അദ്ദേഹത്തിന് ഫാൻസ് അസോസിയേഷനുകളുണ്ട്. അല്ലു അർജുനും ജയറാമും ഒന്നിച്ചെത്തിയ ചിത്രം 'അങ്ങ് വൈകുണ്ഠപുരത്ത്' കേരളത്തിൽ മികച്ച കളക്ഷൻ റെക്കോര്‍ഡുകള്‍ നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News