റാഫേല്‍: പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു

പുതിയ വെളിപ്പെടുത്തുലുകളുടെയും സംഭവവികാസങ്ങളുടെയും അടിസ്ഥാനത്തില്‍ കേസ് വീണ്ടും പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെടുകയായിരുന്നു.   

Last Updated : Feb 21, 2019, 01:07 PM IST
റാഫേല്‍: പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു

ന്യൂഡല്‍ഹി: റാഫേല്‍ കേസിലെ പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതിയുടെ തീരുമാനം. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോമണ്‍ കോസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

കോമണ്‍ കോസിന് വേണ്ടി പ്രശാന്ത് ഭൂഷണാണ് നേരത്തെ ഈ കേസ് സുപ്രീം കോടതിയില്‍ നല്‍കിയത്, റാഫേല്‍ ജെറ്റ് വിമാനത്തിന്റെ കാര്യക്ഷമതയില്‍ സംശയമില്ലെന്നും വിമാനങ്ങള്‍ വാങ്ങാനുള്ള നടപടിക്രമങ്ങളില്‍ ക്രമക്കേടില്ലെന്നും നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് എസ്‌ഐടി അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ് കേസ് തള്ളുകയായിരുന്നു.

എന്നാല്‍ പുതിയ വെളിപ്പെടുത്തുലുകളുടെയും സംഭവവികാസങ്ങളുടെയും അടിസ്ഥാനത്തില്‍ കേസ് വീണ്ടും പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിച്ചാണ് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചത്.

Trending News