'രാഹുലിന് ഒന്നും മനസിലാകില്ല, കാരണം ഇറ്റാലിയന്‍ കണ്ണട'

കശ്മീരില്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് കാവല്‍ നില്‍ക്കുന്ന ആയിരക്കണക്കിന് യുവാക്കള്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. 

Last Updated : Dec 16, 2019, 07:10 PM IST
'രാഹുലിന് ഒന്നും മനസിലാകില്ല, കാരണം ഇറ്റാലിയന്‍ കണ്ണട'

റാഞ്ചി: കശ്മീരില്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് കാവല്‍ നില്‍ക്കുന്ന ആയിരക്കണക്കിന് യുവാക്കള്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായെന്നും ഇറ്റാലിയന്‍ കണ്ണട ധരിക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധിയ്ക്ക് ഇതൊന്നും മനസിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

കശ്മീര്‍ ഇപ്പോള്‍ ഇന്ത്യയുടെ കിരീടമായെന്നും ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

യുപിഎയുടെ ഭരണ കാലത്ത് പാക്കിസ്ഥാനില്‍ നിന്ന് പലരും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി പട്ടാളക്കാരുടെ തലയറുത്തുവെന്നും മോഡിയുടെ കാലത്ത് അതാവര്‍ത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യ മിന്നലാക്രമണം നടത്തി തീവ്രവാദികളെ തുരത്തിയെന്നും അദ്ദേഹം പറഞ്ഞു. 

മൗനിബാബ സര്‍ക്കാരല്ല, 56 ഇഞ്ച് മോദി സര്‍ക്കാരാണ് ഭരിക്കുന്നതെന്ന കാര്യം അവര്‍ ഓര്‍ത്തില്ലെന്നും പറഞ്ഞ അദ്ദേഹം രാഹുലിന്റെയും ഹേമന്ത് സോറന്റെയും സര്‍ക്കാരിന് രാജ്യത്തെ സുരക്ഷിതമായി നയിക്കാന്‍ കഴിയുമോയെന്നും ചോദിച്ചു. 

മോദിയുടെ കരങ്ങളില്‍ ഇന്ത്യ സുരക്ഷിതമാണെന്നും മോദിയുടെ കരങ്ങള്‍ക്ക് കരുത്തുപകരാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

Trending News