'നേതൃമാറ്റം നല്ല രീതിയിൽ ആകാമായിരുന്നു'; നേതൃമാറ്റത്തിൽ രാഹുൽ ​ഗാന്ധിയെ എതിർപ്പറിയിച്ച് Oommen Chandy

നേതൃമാറ്റത്തിൽ കൂടിയാലോചനകൾ നടത്താമായിരുന്നു. തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമല്ലെന്നും ഉമ്മൻചാണ്ടി

Written by - Zee Malayalam News Desk | Last Updated : Jun 25, 2021, 02:12 PM IST
  • നേതൃമാറ്റത്തിൽ കൂടിയാലോചനകൾ നടത്താമായിരുന്നു
  • തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമല്ല
  • അനാവശ്യ വിവാദങ്ങൾ കാരണം മുതിർന്ന നേതാക്കൾ ശത്രുക്കളാണെന്ന തോന്നലുണ്ടാക്കിയെന്നും ഉമ്മൻചാണ്ടി പറഞ്ഞു
  • നേതൃമാറ്റം നടപ്പാക്കിയ രീതിയോട് അതൃപ്തിയുണ്ടെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി
'നേതൃമാറ്റം നല്ല രീതിയിൽ ആകാമായിരുന്നു'; നേതൃമാറ്റത്തിൽ രാഹുൽ ​ഗാന്ധിയെ എതിർപ്പറിയിച്ച് Oommen Chandy

ന്യൂഡൽഹി: കേരളത്തിൽ നേതൃമാറ്റം നടത്തിയ രീതിയിലുള്ള എതിർപ്പ് ഹൈക്കമാൻഡിനെ (High command) അറിയിച്ച് ഉമ്മൻചാണ്ടി. നേതൃമാറ്റത്തിൽ കൂടിയാലോചനകൾ നടത്തേണ്ടതായിരുന്നു. രാഹുൽ ​ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉമ്മൻചാണ്ടി (Oommen Chandy) നിലപാട് അറിയിച്ചത്.

നേതൃമാറ്റത്തിൽ കൂടിയാലോചനകൾ നടത്താമായിരുന്നു. തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമല്ല. അനാവശ്യ വിവാദങ്ങൾ കാരണം മുതിർന്ന നേതാക്കൾ ശത്രുക്കളാണെന്ന തോന്നലുണ്ടാക്കിയെന്നും ഉമ്മൻചാണ്ടി പറഞ്ഞു. നേത‍ൃമാറ്റത്തോട് വിയോജിപ്പില്ല. അതിന് നിയോ​ഗിക്കപ്പെട്ട നേതാക്കളോടും വിയോജിപ്പില്ല. എന്നാൽ നേതൃമാറ്റം നടപ്പാക്കിയ രീതിയോട് അതൃപ്തിയുണ്ടെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

ALSO READ: MC Josephine Controversy : സ്ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത കമ്മീഷൻ അധ്യക്ഷ തകർത്തു : പ്രതിപക്ഷ നേതാവ്

സംഘടനാ സാഹചര്യങ്ങളും തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങളും കോൺ​ഗ്രസിനെ (Congress Party) പ്രതിരോധത്തിലാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ്  രീതിയെ അം​ഗീകരിച്ചില്ലെങ്കിലും ഒന്നിച്ച് മുന്നോട്ട് പോകുകയെന്ന തീരുമാനമാണ് ഉമ്മൻചാണ്ടി കൈക്കൊണ്ടിരിക്കുന്നത്.

കേരളത്തിൽ കോൺ​ഗ്രസിന്റെ നേതൃമാറ്റം ഉൾപ്പെടെയുള്ള സംഘടനാ സംവിധാനങ്ങളിൽ വരുത്തിയ മാറ്റം മുതിർന്ന നേതാക്കളിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് കേരളത്തിലെ മുതിർന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിനായി മുന്നോട്ട് വന്നത്. ഇതിന്റെ ഭാ​ഗമായാണ് രാഹുൽ ​ഗാന്ധി (Rahul Gandhi) ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News