Railway Recruitment 2023: നോർത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; വിശദവിവരങ്ങൾ അറിയാം

North eastern railway recruitment: 2023 ജൂലൈ മൂന്നിന് അപേക്ഷാ നടപടികൾ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓ​ഗസ്റ്റ് രണ്ട് ആണ്.

Written by - Zee Malayalam News Desk | Last Updated : Jul 6, 2023, 12:58 PM IST
  • ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്
  • എസ് സി/ എസ് ടി/ ഇഡബ്ല്യുഎസ്/ പിഡബ്ല്യുബിഡി/ സ്ത്രീകൾ എന്നീ ഉദ്യോഗാർത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
Railway Recruitment 2023: നോർത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; വിശദവിവരങ്ങൾ അറിയാം

നോർത്ത് ഈസ്റ്റേൺ റെയിൽവേ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ആർആർസി ഗോരഖ്പൂരിന്റെ ഔദ്യോഗിക സൈറ്റായ rrcgorakhpur.net വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. രജിസ്ട്രേഷൻ പ്രക്രിയ പുരോ​ഗമിക്കുകയാണ്. 2023 ജൂലൈ മൂന്നിന് അപേക്ഷാ നടപടികൾ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓ​ഗസ്റ്റ് രണ്ട് ആണ്. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 1104 ഒഴിവുകളിലേക്ക് നിയമനം നടത്തും.

ഒഴിവുകളുടെ വിശദാംശങ്ങൾ

മെക്കാനിക്കൽ വർക്ക്ഷോപ്പ്/ ഗോരഖ്പൂർ: 411 തസ്തികകൾ
സിഗ്നൽ വർക്ക്ഷോപ്പ്/ ഗോരഖ്പൂർ: 63
ബ്രിഡ്ജ് വർക്ക്ഷോപ്പ് / ഗോരഖ്പൂർ: 35 തസ്തികകൾ
മെക്കാനിക്കൽ വർക്ക്ഷോപ്പ്/ ഇസത് ന​ഗർ: 151 പോസ്റ്റുകൾ
ഡീസൽ ഷെഡ് / ഇസത് ​ന​ഗർ: 60 പോസ്റ്റുകൾ
ക്യാരേജ് & വാഗൺ / ഇസത് ​ന​ഗർ: 64 പോസ്റ്റുകൾ
കാരേജ്, വാഗൺ  / ലഖ്‌നൗ ജങ്ഷൻ: 155 പോസ്റ്റുകൾ
ഡീസൽ ഷെഡ് / ഗോണ്ട: 90 പോസ്റ്റുകൾ
ക്യാരേജ് & വാഗൺ / വാരാണസി: 75 പോസ്റ്റുകൾ

യോഗ്യതാ മാനദണ്ഡം

അറിയിപ്പ് റിലീസ് ചെയ്യുന്ന തീയതിയിൽ, അപേക്ഷകൻ വിജ്ഞാപനം ചെയ്ത ട്രേഡിൽ ഐടിഐയും ഹൈസ്‌കൂൾ/പത്താം ഗ്രേഡും കുറഞ്ഞത് അമ്പത് ശതമാനം മാർക്കോടെ പാസായിരിക്കണം. പ്രായപരിധി 15 മുതൽ 24 വയസ്സ് വരെയാണ്.

ALSO READ: SSC MTS Havaldar recruitment 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; വിശദ വിവരങ്ങൾ അറിയാം

തിരഞ്ഞെടുപ്പ് പ്രക്രിയ

മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. മെട്രിക്കുലേഷൻ (കുറഞ്ഞത് 50 ശതമാനം (മൊത്തം) മാർക്കോടെ), ഐടിഐ പരീക്ഷകൾ എന്നിവയിൽ നിന്ന് ഉദ്യോഗാർത്ഥികളുടെ മാർക്കിന്റെ ശതമാനം ശരാശരി കണക്കാക്കി, ഓരോ പരീക്ഷയ്ക്കും തുല്യമായ മൂല്യം നൽകിയാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

അപേക്ഷാ ഫീസ്

ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. എസ് സി/ എസ് ടി/ ഇഡബ്ല്യുഎസ്/ പിഡബ്ല്യുബിഡി/ സ്ത്രീകൾ എന്നീ ഉദ്യോഗാർത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News