ന്യൂഡൽഹി : 2025 ഓടെ രാജ്യത്ത് നിന്ന് വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യുമെന്ന് റെയിൽവേ. യൂറോപ്പ്, തെക്കേ അമേരിക്ക, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കാണ് ഇവ കയറ്റി അയക്കുക. മൂന്ന് വർഷത്തിനുള്ളിൽ ട്രെയിനുകൾ കയറ്റുമതി ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ ആരംഭിക്കണം. വരും വർഷങ്ങളിൽ 75 ട്രെയിനുകൾ 12 ലക്ഷം കിലോമീറ്റർ ഓടിക്കാനാണ് റെയിൽവേയുടെ പദ്ധതി.കൂടാതെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 475 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നും റെയിൽവെ അധികൃതർ വൃക്തമാക്കി.
എല്ലാ അന്താരാഷ്‌ട്ര നിലവാരവും വന്ദേ ഭാരത് ട്രെയിനുകൾ ഉറപ്പ് നൽകുന്നുണ്ട്. വിമാനത്തിൽ ഉണ്ടാകുന്ന ശബ്ദത്തെക്കാൾ 100 മടങ്ങ് കുറവാണ് ഈ ട്രെയിനുകളുടെ ശബ്ദം. ജോധ്പൂർ ഡിവിഷനിലെ ഗുധയ്‌ക്കും തത്താനമിത്രിയ്‌ക്കും ഇടയിൽ 59 കിലോമീറ്റർ പരീക്ഷണ ട്രാക്ക് നാഷണൽ ട്രാൻസ്‌പോർട്ട് ഒരുക്കും. 220 കിലോമീറ്റർ വേഗതയിൽ വരെ ഓടുന്ന ട്രെയിനുകൾക്ക് ഈ ട്രാക്കുകളിൽ പരീക്ഷണം നടത്താൻ സാധിക്കും.
കൂടാതെ വരും വർഷങ്ങളിൽ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നൂറോളം വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...