Rain Alert:ബം​ഗാൾ ഉൾക്കടലിൽ ന്യൂനമ‍ർദ്ദം: കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ലഭിക്കും

ന്യൂനമ‍ർദ്ദത്തെ തു‍ട‍ർന്ന് കേരളത്തിന്റെ തീരത്ത് ജൂണ്‍ 10-ന് രാത്രി 11.30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 10, 2021, 07:49 AM IST
  • ജൂണ്‍ 10 മുതല്‍ കിഴക്കന്‍ സംസ്ഥാനങ്ങൾ​ക്ക് കടുത്ത് മഴ മുന്നറിയിപ്പ്.
  • കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നിറിയിപ്പ് നൽകിയത്.
  • കേരളത്തിലും 10 മുതൽ മഴ മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു
Rain Alert:ബം​ഗാൾ ഉൾക്കടലിൽ ന്യൂനമ‍ർദ്ദം: കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ലഭിക്കും

ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലിലിൽ പുതിയ ന്യൂനമര്‍ദ്ദം ഉണ്ടായതിനെ തുട‍‍ർന്ന്  ജൂണ്‍ 10 മുതല്‍ കിഴക്കന്‍ സംസ്ഥാനങ്ങൾ​ക്ക് കടുത്ത് മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നിറിയിപ്പ് നൽകിയത്.

ന്യൂനമ‍ർദ്ദത്തെ തു‍ട‍ർന്ന് കേരളത്തിന്റെ തീരത്ത് ജൂണ്‍ 10-ന് രാത്രി 11.30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് ഇത് അറിയിച്ചത്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ALSO READ: Covid മരുന്നായ 2-DG വലിയ തോതിൽ ഉത്പാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികളെ ക്ഷണിച്ച് ഡിആർഡിഒ

പശ്ചിമ ബംഗാള്‍, ഒഡിഷ, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, സിക്കിം എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്പെടാന്‍ ന്യൂനമര്‍ദം കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ALSO READ: India Covid Updates: കൊവിഡിൽ ആശ്വാസ കണക്കുകൾ; തുടർച്ചയായ രണ്ടാം ദിനവും രോ​ഗികൾ ഒരുലക്ഷത്തിൽ താഴെ, മരണം 2,219

അതേസമയം കേരളത്തിൽ ജൂൺ 10 മുതൽ മഴ മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു ഇതേ തുടർന്നാണ് മത്സ്യത്തൊഴിലാളികളോടും കടലിൽ പോകരുതെന്ന് കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News