"രാജസ്ഥാന്‍ ഗൗരവ് സങ്കല്‍പ പത്ര" പുറത്തിറക്കി ബിജെപി!!

ഡിസംബര്‍ 7ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രിക പ്രകാശന വേളയില്‍ അധികാരത്തില്‍ തുടരുമെന്ന ആതമവിശ്വാസം പാര്‍ട്ടി നേതാക്കള്‍ പ്രകടിപ്പിച്ചു.   

Last Updated : Nov 27, 2018, 03:53 PM IST
"രാജസ്ഥാന്‍ ഗൗരവ് സങ്കല്‍പ പത്ര" പുറത്തിറക്കി ബിജെപി!!

ജയ്‌പൂര്‍: ഡിസംബര്‍ 7ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രിക പ്രകാശന വേളയില്‍ അധികാരത്തില്‍ തുടരുമെന്ന ആതമവിശ്വാസം പാര്‍ട്ടി നേതാക്കള്‍ പ്രകടിപ്പിച്ചു.   

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരുടെ സാന്നിധ്യത്തിലാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. കൂടാതെ 2013ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നതില്‍ 94%  വാഗ്ദാനങ്ങളും പൂര്‍ത്തീകരിച്ചതായി പാര്‍ട്ടി അവകാശപ്പെട്ടു. 

ബിജെപിയുടെ പ്രകടനപത്രിക രാജസ്ഥാന്‍റെ ഭാവിയുടെ രൂപരേഖയാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. 

ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി വസുന്ധര രാജെ തന്‍റെ സര്‍ക്കാരിന്‍റെ നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ മറന്നില്ല. മഹിളാ ശാക്തീകരണത്തിന് തന്‍റെ സര്‍ക്കാര്‍ നല്‍കിയ സംഭാവനകളെ അവര്‍ എടുത്തുപറഞ്ഞു. സ്ത്രീകളെ അവരുടെ ജനനം മുതൽ വാര്‍ധക്യം വരെ ശക്തിപ്പെടുത്താൻ സര്‍ക്കാര്‍ ശ്രമിച്ചിരുന്നതായി അവര്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളുകളിൽ പെൺകുട്ടികൾക്ക് ലാപ്ടോപ്പുകൾ, സ്കൂട്ടി, സൈക്കിളുകൾ എന്നിവ നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. രാജ്ശ്രീ യോജന വഴി പെൺകുട്ടികൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചതായി അവര്‍ പറഞ്ഞു.

എതിര്‍ പാര്‍ട്ടികളില്‍നിന്നും വ്യത്യസ്തമായ വാഗ്ദാനങ്ങള്‍ നിറഞ്ഞതാണ് ബിജെപിയുടെ പ്രകടനപത്രിക. 

എല്ലാ ജില്ലകളിലും യോഗാ ഭവന്‍ നിര്‍മ്മിക്കും, എല്ലാടത്തും നിർമിക്കും. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. തൊഴിലില്ലാത്തവർക്ക് അയ്യായിരം രൂപ, 5 ദശലക്ഷം തൊഴിലവസരങ്ങൾ തുടങ്ങിയവ ബിജെപിയുടെ  തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ചിലത് മാത്രം. 

കഴിഞ്ഞ 5 വര്‍ഷമായി മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത്‌. തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇത്തവണയും ആധികാരത്തിലെത്തുമെന്ന ഉറപ്പിലാണ് പാര്‍ട്ടിയും നേതാക്കളും.

 

 

Trending News