ജയ്പുര്‍: വസുന്ധര രാജ മന്ത്രിസഭയിലെ നാല് മന്ത്രിമാരുള്‍പ്പെടെ 11 മുതിര്‍ന്ന നേതാക്കളെ രാജസ്ഥാന്‍ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ഇവര്‍ നല്‍കിയ പത്രിക പിന്‍വലിക്കാന്‍ തയ്യാറാവാത്തിനെ തുടർന്നാണ് പാര്‍ട്ടി നടപടി.
ആറ് വര്‍ഷത്തേക്ക് 11 വിമത നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്ന് വ്യാഴാഴ്ച ബിജെപി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
സുരേന്ദ്രന്‍ ഗോയല്‍, ലക്ഷ്മിനാരായണ്‍ ഡാവെ, രാധേശ്യാം ഗംഗാനഗര്‍, ഹേംസിംഹ് ഭാദന, രാജ്കുമാര്‍ റിനാവ, രാമേശ്വര്‍ ഭാട്ടി, കുല്‍ദീപ് ദന്‍കഡ്, ദീന്‍ദയാല്‍ കുമാവത്ത്, കിഷന്‍ റാം നായ്, ധന്‍സിങ് റാവത്ത്, അനിത കട്ടാര എന്നിവരെയാണ് പുറത്താക്കിയത്.
ഡിസംബര്‍ 7 ലെ തിരഞ്ഞെടുപ്പിനായി ഒരുപാട് വിമതതര്‍ ഇതിനോടകം തന്നെ നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്. എന്നാല്‍ രാജസ്ഥാനില്‍ ബിജെപി മാത്രമല്ല വിമത വെല്ലുവിളി നേരിടുന്നത് 40 വിമതരുടെ ഭീഷണി കോണ്‍ഗ്രസ്സും നേരിടുന്നുണ്ട്.