രാജസ്ഥാനില്‍ മായാവതിയുടെ നിര്‍ണ്ണായക നീക്കം, മുന്‍ BSP MLAമാര്‍ക്ക് ഹൈക്കോടതി നോട്ടീസ്...!!

  രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെതിരെ നിര്‍ണ്ണായക നീക്കവുമായി BSP അദ്ധ്യക്ഷ മായാവതി...

Last Updated : Jul 31, 2020, 09:22 AM IST
  • കോണ്‍ഗ്രസ്‌ സര്‍ക്കാരിനെതിരെ നിര്‍ണ്ണായക നീക്കവുമായി BSP അദ്ധ്യക്ഷ മായാവതി
  • 6 മുന്‍ BSP MLAമാരുടെ കോണ്‍ഗ്രസ്‌ ലയനത്തെ ചോദ്യം ചെയ്ത് BSP
  • 6 മുന്‍ BSP MLAമാര്‍ക്കും സ്പീക്കര്‍ക്കും ഹൈക്കോടതി നോട്ടീസ്
രാജസ്ഥാനില്‍ മായാവതിയുടെ നിര്‍ണ്ണായക നീക്കം, മുന്‍ BSP MLAമാര്‍ക്ക് ഹൈക്കോടതി നോട്ടീസ്...!!

ജയ്പൂർ:  രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെതിരെ നിര്‍ണ്ണായക നീക്കവുമായി BSP അദ്ധ്യക്ഷ മായാവതി...

6 മുന്‍ BSP MLAമാരുടെ കോണ്‍ഗ്രസ്‌ ലയനത്തെ ചോദ്യം ചെയ്ത്  പാര്‍ട്ടി  ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി 6  എംഎല്‍എമാര്‍ക്കും സ്പീക്കര്‍ക്കും  നോട്ടീസ്  അയയ്ക്കുകയായിരുന്നു.

BSPയുടെ എല്ലാ  MLAമാരും ഒന്നടങ്കം  കോൺഗ്രസിൽ ചേരുകയായിരുന്നു. MLAമാര്‍  കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌ ചോദ്യം ചെയ്ത് BSPയും  BJP എംഎൽഎ മദൻ ദിലാവറും നൽകിയ ഹർജിയിലാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ നടപടി. 
നോട്ടീസിൽ ഓഗസ്റ്റ് 11നകം മറുപടി നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. 

എം.എൽ.എമാരുടെ ലയനത്തെ ചോദ്യം ചെയ്ത ബി.എസ്.പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര  മിശ്രയ്ക്ക് വേണ്ടി അഭിഭാഷകനായ ദിനേശ് ഗാർഗാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച്  BJP എംഎൽഎ മദൻ ദിലാവർ നേരത്തെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലാവർ വീണ്ടും  ഹൈക്കോടതിയെ സമീപിച്ചത്. 

Also read: നിയമസഭാ സമ്മേളനത്തിന്‍റെ  തിയതി പ്രഖ്യാപിച്ചതോടെ MLAമാര്‍ക്കും വില കൂടി.... അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്

BSP MLAമാരുടെ ലയനം സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ  രാജസ്ഥാനിലെ  രാഷ്ട്രീയ പ്രതിസന്ധി മറ്റൊരു തലത്തി ലേയ്ക്ക് കടന്നിരിയ്ക്കുകയാണ്. ഓഗസ്റ്റ് 14നാണ് രാജസ്ഥാനിൽ നിയമസഭ സമ്മേളനം ചേരുന്നത്.  

സച്ചിൻ പൈലറ്റ് ഉൾപ്പെടെ 19 കോൺഗ്രസ് വിമത എം.എൽ.എമാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ  അതിജീവിക്കാന്‍ പാടുപെടുന്ന അശോക്   ഗെഹ്‌ലോട്ടിന് മുന്‍പില്‍ ഇപ്പോള്‍ അടുത്ത വെല്ലുവിളിയായി മാറിയിരിയ്ക്കുകയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
 
200 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ  BSP, സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ അശോക് ഗെഹ്‌ലോട്ട്   സർക്കാരിന് അനിവാര്യമാണ്. ഇതിനിടയിലാണ്   BSP MLAമാര്‍ക്കും   സ്പീക്കർക്കും ഹൈക്കോടതി നോട്ടീസ് അയച്ചത്.

കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിക്കാന്‍ അവസരം കാത്തിരിക്കുകയായിരുന്ന BSP അദ്ധ്യക്ഷ  മായാവതി  അവസരം പൂര്‍ണ്ണമായും വിനിയോഗിക്കുകയാണ്. BSP, അംഗീകാരമുള്ള ദേശീയ പാര്‍ട്ടിയാണ്. ഒരു സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്‍റെ  അനുമതിയില്ലാതെ  മറ്റു പാര്‍ട്ടിയില്‍ ലയിക്കാനാകില്ല. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ നാലാം പാരഗ്രാഫില്‍ ഇക്കാര്യം  വ്യക്തമാക്കുന്നുണ്ടെന്നും ബി എസ് പി ജനറല്‍ സെക്രട്ടറി  സതീഷ് ചന്ദ്ര മിശ്ര പറയുന്നു.

മായാവതിയുടെ  ഈ നീക്കം രാജസ്ഥാന്‍ കോണ്‍ഗ്രസിനെ  വെട്ടിലാക്കുമെന്നാണ്  രാഷ്ട്രീയ നിരീഷകര്‍  വിലയിരുത്തുന്നത്.... 

More Stories

Trending News