ശ്രീനഗർ: Rajouri Suicide Attack: ജമ്മു കശ്മീരിൽ സൈനികർക്ക് നേരെ നടന്ന ചാവേർ ആക്രമണത്തിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ പാർഗൽ സൈനിക ക്യാമ്പിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു ആക്രമണം. ചാവേർ ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
Two terrorists attempting suicide attack at army camp in J-K's Rajouri gunned down; 3 jawans die
Read @ANI Story | https://t.co/FpPrJIaxVV#JammuAndKashmir #EncounterInRajouri #SuicideAttack pic.twitter.com/O2Kgf2eiRB
— ANI Digital (@ani_digital) August 11, 2022
പ്രദേശത്ത് ഭീകരർ നുഴഞ്ഞു കയറാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ സുരക്ഷാ സേന വ്യാപക പരിശോധന നടത്തിവരികയാണ്. ഇന്ന് രാവിലെ പരിശോധനയ്‌ക്കിടെ രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടികടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവരെ പിടികൂടാൻ നടത്തിയ ശ്രമത്തിനൊടുവിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
J&K | Two terrorists, who carried out a suicide attack on an Army company operating base 25 kms from Rajouri, killed; three soldiers lost their lives. Operations in progress.
(Visuals deferred by unspecified time) pic.twitter.com/QspNSFhfX6
— ANI (@ANI) August 11, 2022
സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെ പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ചോളം സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ അടുത്തുള്ള സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സ്ഥിരീകരിച്ച സൈന്യം കൂടുതൽ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്ഊ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സൈന്യത്തെ അയച്ചതായി സൈനിക വ്യത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
One Officer is also among the injured Army personnel in the terrorist attack and has been rushed for medical treatment. 16 Corps Commander Lt Gen Manjinder Singh is constantly monitoring the situation on the ground. The area is being sanitised: Indian Army officials https://t.co/pXJONGqwm2
— ANI (@ANI) August 11, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...