ന്യൂഡൽഹി: പ്രത്യേക കേസുകളിൽ ഗർഭച്ഛിദ്രത്തിനുള്ള സമയപരിധി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ (Central government) തീരുമാനം. ചില പ്രത്യേക കേസുകൾക്കായി മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (Amendment) നിയമങ്ങൾ കേന്ദ്രം പരിഷ്കരിച്ചു.
ലൈംഗികാതിക്രമം/ബലാത്സംഗം അല്ലെങ്കിൽ ലൈംഗിക ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾ, പ്രായപൂർത്തിയാകാത്തവർ, ഗർഭകാലത്ത് വിധവകൾ അല്ലെങ്കിൽ വിവാഹമോചനം നേടിയവർ, ശാരീരിക വൈകല്യങ്ങൾ ഉള്ളവർ എന്നിവർക്കാണ് ഗർഭച്ഛിദ്ര കാലയളവ് വർദ്ധിപ്പിച്ചു.
ALSO READ: Shopian Encounter: തിരിച്ചടിച്ച് സൈന്യം; ഷോപിയാനിൽ 3 ലഷ്കർ ഭീകരരെ സൈന്യം വധിച്ചു
മാനസികരോഗമുള്ള സ്ത്രീകൾ, ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങൾക്ക് കാരണമായേക്കാവുന്ന ഗർഭസ്ഥ ശിശു, തുടങ്ങിയ അവസ്ഥയിലുള്ള സ്ത്രീകൾക്ക് സർക്കാർ നിശ്ചയിച്ച പുതിയ നിയമപ്രകാരം 24 ആഴ്ചകളിൽ ഗർഭച്ഛിദ്രം നടത്താൻ സാധിക്കും. ഗർഭഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയായാണ് ഉയർത്തിയത്. കുട്ടിയുടെയോ അമ്മയുടെയോ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ മാത്രമേ 24 ആഴ്ചയ്ക്ക് ശേഷം ഗർഭഛിദ്രം അനുവദിക്കൂ.
ഗുരുതര വൈകല്യ സാധ്യതയും പരിഗണിക്കും. പ്രത്യേക കേസുകളിൽ ഗർഭച്ഛിദ്രത്തിനായി സ്ത്രീകൾ നടത്തുന്ന അഭ്യർത്ഥനകൾ സംസ്ഥാന മെഡിക്കൽ ബോർഡ് അവലോകനം ചെയ്യുകയും അഭ്യർത്ഥന ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുകയും വേണം. ഇത്തരം കേസുകളിൽ ഗർഭഛിദ്രം വേണമോയെന്ന് തീരുമാനിക്കാൻ മെഡിക്കൽ ബോർഡിലേക്ക് കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്താം.
ALSO READ: Jammu Kashmir Encounter : കാശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും
എല്ലാ സുരക്ഷയോടെയുമാണ് ഗർഭഛിദ്രം നടക്കുന്നതെന്ന് ബോർഡ് ഉറപ്പാക്കണം എന്നും പുതിയ നിയമം നിർദേശിക്കുന്നു. 24 ആഴ്ചയ്ക്ക് മുകളിലേക്കുള്ള ഗർഭഛിദ്രത്തിന് സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മെഡിക്കൽ ബോർഡാണ് അപേക്ഷ പരിഗണിക്കേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...