Rashtrapatni Row: അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതിയോട് മാപ്പ് പറഞ്ഞു, എന്നാല്‍, BJPയുടെ ആവശ്യം മറ്റൊന്ന്

അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതിയോട് മാപ്പ് പറഞ്ഞു, എന്നാല്‍, BJPയുടെ ആവശ്യം മറ്റൊന്ന്

Written by - Zee Malayalam News Desk | Last Updated : Jul 29, 2022, 09:52 PM IST
  • , സോണിയ ഗാന്ധി മാപ് പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളൂ എന്നാണ് കേന്ദ്ര പാർലമെന്ററി കാര്യ സഹമന്ത്രി അർജുൻ റാം മേഘ്‌വാള്‍ അഭിപ്രായപ്പെട്ടത്.
Rashtrapatni Row: അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതിയോട് മാപ്പ് പറഞ്ഞു, എന്നാല്‍, BJPയുടെ ആവശ്യം മറ്റൊന്ന്

Rashtrapatni Row: അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതിയോട് മാപ്പ് പറഞ്ഞു, എന്നാല്‍, BJPയുടെ ആവശ്യം മറ്റൊന്ന്

New Delhi: രാഷ്ട്രപത്നി വിവാദത്തില്‍ രാഷ്ട്രപതി ദ്രൗപതി മുർമുവിനോട് മാപ്പ് പറഞ്ഞ് കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി. കോൺഗ്രസ് നേതാവ് തന്‍റെ ലെറ്റർഹെഡിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് രേഖാമൂലം ക്ഷമാപണം നടത്തി. 

അധിർ രഞ്ജൻ ചൗധരി തന്‍റെ ക്ഷമാപണത്തിൽ ഇങ്ങനെ എഴുതി, 'നിങ്ങളുടെ പദവിയെക്കുറിച്ച് ഞാന്‍  അബദ്ധവശാൽ തെറ്റായ വാക്ക് ഉപയോഗിച്ചു, അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ഇത് തന്‍റെ നാക്കിനു പറ്റിയ പിഴവാണ് എണ്ണ കാര്യം നിങ്ങൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, അദ്ദേഹം കുറിച്ചു. 

Also Read:  Rashtrapatni Controversy: സോണിയാ ഗാന്ധി മാപ്പ് പറയണം, ഉറച്ചനിലപാടില്‍ BJP 

ബുധനാഴ്ച നടന്ന സംഭവത്തിന്‌ പിന്നാലെ വ്യാഴാഴ്ച  പാർലമെന്‍റിലും  പുറത്തും വലിയ കോലാഹലം നടന്നിരുന്നു.  വിഷയത്തില്‍ സോണിയ ഗാന്ധിയെ രൂക്ഷമായി  വിമര്‍ശിച്ച്  സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. കൂടാതെ, ഭരണകക്ഷിയിലെ എല്ലാ എംപിമാരും നേതാക്കളും അദ്ദേഹത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍, അധീർ രഞ്ജൻ ചൗധരിയുടെ മാപ്പില്‍ BJP നേതൃത്വം തൃപ്തരല്ല.  കേന്ദ്ര മന്ത്രിമാരും ബിജെപി എംപിമാരും ഈ വിഷയത്തിൽ സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് നിരന്തരം ആവശ്യപ്പെടുന്നു.  

ഇന്നും സഭ ബഹളത്തില്‍ മുങ്ങിയിരുന്നു. സോണിയ ഗാന്ധി മാപ്പ് പറയുന്നില്ല, സോണിയ ഗാന്ധി മാപ് പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളൂ  എന്നാണ് കേന്ദ്ര പാർലമെന്ററി കാര്യ സഹമന്ത്രി അർജുൻ റാം മേഘ്‌വാള്‍ അഭിപ്രായപ്പെട്ടത്. 

ഈ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിരിയ്ക്കുകയാണ്.  കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരിക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. വിഷയത്തിൽ നേരിട്ട് ഹാജരാകാനും  സംഭവം രേഖാമൂലം വിശദീകരിക്കാനും കമ്മീഷൻ ചൗധരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ഇതോടൊപ്പം ആക്ഷേപകരമായ പരാമർശത്തിന് ചൗധരിക്കെതിരെ നടപടിയെടുക്കാൻ സോണിയാ ഗാന്ധിയോടും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

വിഷയത്തിൽ സ്വയം ഹാജരാകാനും രേഖാമൂലം വിശദീകരിക്കാനും കമ്മീഷൻ ചൗധരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് 3ന് രാവിലെ 11.30ന് നോട്ടീസിൽ വാദം കേൾക്കാൻ കമ്മീഷൻ സമയം നിശ്ചയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News