ഛത് പുജയോടനുബന്ധിച്ച് ബിഹാറിലേക്ക് പോകുന്നവർക്കായി റെയിൽവേ 124 പ്രത്യേക ട്രേയിനുകൾ ഏർപ്പെടുത്തി

Train service: ഒക്ടോബർ  26 മുതൽ  124 പൂജ സ്പെഷ്യൽ  ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ സി പി ആർ ഒ വീരേന്ദ്ര കുമാർ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Oct 26, 2022, 12:22 PM IST
  • ഒക്ടോബർ 26 മുതൽ 124 പൂജ സ്പെഷ്യൽ ട്രെയിനുകൾ ഓടുമെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ സി പി ആർ ഒ വീരേന്ദ്ര കുമാർ നേരത്തെ പറഞ്ഞിരുന്നു
  • ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ ചീഫ് സെക്രട്ടറി റെയിൽവേ ഉദ്ധ്യോ​ഗസ്ഥരോട് സംസാരിക്കുകയും ബീഹാർ മുൻ മുഖ്യമന്ത്രി തർക്കിഷോർ പ്രസാദ് റെയിൽവേ മന്ത്രിക്ക് കത്തയക്കുകയും ചെയ്തു
    ‌‌
ഛത് പുജയോടനുബന്ധിച്ച് ബിഹാറിലേക്ക് പോകുന്നവർക്കായി റെയിൽവേ 124 പ്രത്യേക  ട്രേയിനുകൾ  ഏർപ്പെടുത്തി

പട്ന: ഛത് പൂജ സ്പെഷ്യൽ ട്രെയിനുകൾ ഇന്ന് മുതൽ  സർവീസ് ആരംഭിക്കും. സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ബിഹാറിലേക്ക്  ഡൽഹി, അമൃത്സർ, ഫിറോസ്പൂർകാന്റ്, റാണികമലാപതി, ജബൽപൂർ,റാ‍ഞ്ചി, തുടങ്ങിയ വിവിധ ന​ഗരങ്ങളിലേക്കും തിരിച്ച്  ബിഹാറിലേക്കുമുള്ള യാത്രകൾക്ക് തടസ്സമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഒക്ടോബർ  26 മുതൽ  124 പൂജ സ്പെഷ്യൽ  ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ സി പി ആർ ഒ വീരേന്ദ്ര കുമാർ വ്യക്തമാക്കിയിരുന്നു.  ബിഹാർ മുഖ്യമന്ത്രി നിതീഷ്  കുമാറിന്റെ ചീഫ് സെക്രട്ടറി റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും സ്പെഷ്യൽ ട്രെയിൻ സർവീസ് സംബന്ധിച്ച വിവരങ്ങൾ ആരായുകയും ചെയ്തു.

Trending News