ഇന്ത്യാ വിരുദ്ധ ഉള്ളടക്കം എന്ന പരാതിയിൽ രാജ്യത്ത് രണ്ട് വെബ്സൈറ്റുകളും 20 യൂ ടൂബ് ചാനലുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. വിഷയത്തിൽ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാക് രഹസ്യാന്വേഷണ വിഭാഗത്തിൻറെ പിൻബലത്തിലാണ് ഇവയുടെ പ്രവർത്തനം എന്നാണ് വാർത്താ വിനിമയ മന്ത്രാലയം പറയുന്നത്. നയാ പാകിസ്ഥാൻ, ദ നേക്കഡ് ട്രൂത്ത്, ജുനൈദ് ഹലിം ഒഫീഷ്യൽ, 48 ന്യൂസ് എന്നിവയാണ് നിരോധിച്ച ചാനലുകൾ.യൂ ടൂബിനും ടെലികോം ഡിപ്പാർട്ട്മെൻറിനും ഉള്ളടക്കങ്ങൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ALSO READ: India COVID Update : രാജ്യത്ത് 7,081 പേർക്ക് കൂടി കോവിഡ് രോഗബാധ; 264 മരണങ്ങൾ കൂടി
കാശ്മീർ, കർഷക പ്രക്ഷോഭം, ജനറൽ വിപിൻ റാവത്ത്, അയോധ്യ വിഷയങ്ങൾ എന്നിവയെ പറ്റി തെറ്റായ വിവരങ്ങളാണ് പോസ്റ്റ് ചെയ്തതായി കേന്ദ്ര സർക്കാരിൻറെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവയെ പറ്റി ഇനിയും കൂടുതൽ അന്വേഷണങ്ങൾ നടന്നേക്കും.
വളരെ ഗുരുതരമായാണ് ഇത്തരം ചാനലുകളുടെ പ്രവണതകൾ കേന്ദ്രം കാണുന്നത്. രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ ഇളക്കി വിടുകയാണ് ഇവയുടെ ലക്ഷ്യം എന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...