വന്ദേമാതരം ആലപിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടം : മുഖ്താര്‍ അബ്ബാസ് നഖ്‌വി

വന്ദേമാതരം ആലപിക്കുന്നത് നിഷേധിക്കുന്നവരെ ദേശവിരുദ്ധരെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. അത് ഓരോരുത്തരുടെയും ഇഷ്ടപ്രകാരമാണ് എന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. 

Last Updated : Jul 30, 2017, 11:19 AM IST
വന്ദേമാതരം ആലപിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടം : മുഖ്താര്‍ അബ്ബാസ് നഖ്‌വി

മുംബൈ: വന്ദേമാതരം ആലപിക്കുന്നത് നിഷേധിക്കുന്നവരെ ദേശവിരുദ്ധരെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. അത് ഓരോരുത്തരുടെയും ഇഷ്ടപ്രകാരമാണ് എന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. 

വന്ദേമാതരം പാടുന്നത് തികച്ചും വ്യക്തിപരമായ താത്പര്യം മാത്രമാണ്. പാടാന്‍ ഇഷ്ടമുള്ളവര്‍ പാടുക അല്ലാത്തവര്‍ പാടേണ്ടതില്ല. പാടിയില്ല എന്നതുകൊണ്ട് അവര്‍ ദേശവിരുദ്ധരൊന്നും ആയി തീരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  എന്നാല്‍, ചിലര്‍ വന്ദേമാതരത്തെ മനഃപൂര്‍വ്വം എതിര്‍ക്കുന്നുണ്ടെന്നും അത് രാജ്യതാത്പര്യത്തിന് എതിരാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയില്‍ നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് നഖ്‌വിയുടെ പ്രതികരണം. 

സ്‌കൂളുകളിലും കോളേജുകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന്‍ മദ്രാസ്‌ ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പിന്തുടര്‍ന്ന് മഹാരാഷ്ട്രിയിലും ഇത് നടപ്പാക്കണമെന്ന ബിജെപി എംഎല്‍എ രാജ് പുരോഹിതിന്‍റെ ആവശ്യം നിയമസഭയില്‍  എതിര്‍ത്ത സമാജ്വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മിയെ ബിജെപി എംഎല്‍എമാര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത് നിയമസഭയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Trending News