'റോക്കറ്റ് മാന്‍' കെ. ശിവന്‍ ഐഎസ്​ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍

ഐഎസ്​ആര്‍ഒ ചെയര്‍മാനായി കെ. ശിവനെ നിയമിച്ചു. നിലവില്‍ വിഎസ്​എസ്​സി ഡയറക്​ടറാണ്​ ഇദ്ദേഹം‍. മൂന്ന്‍ വര്‍ഷത്തേക്കാണ് ഐഎസ്​ആര്‍ഒയുടെ തലപ്പത്തേക്ക് അദ്ദേഹത്തെ നിയമിക്കുക.

Last Updated : Jan 10, 2018, 08:31 PM IST
'റോക്കറ്റ് മാന്‍' കെ. ശിവന്‍ ഐഎസ്​ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ഐഎസ്​ആര്‍ഒ ചെയര്‍മാനായി കെ. ശിവനെ നിയമിച്ചു. നിലവില്‍ വിഎസ്​എസ്​സി ഡയറക്​ടറാണ്​ ഇദ്ദേഹം‍. മൂന്ന്‍ വര്‍ഷത്തേക്കാണ് ഐഎസ്​ആര്‍ഒയുടെ തലപ്പത്തേക്ക് അദ്ദേഹത്തെ നിയമിക്കുക.

ജനുവരി 14 ന് കാലാവധി അവസാനിക്കുന്ന എ. എസ്​ കിരണ്‍ കുമാറിന്​ പകരമാവും ശിവ​ന്‍ ചുമതലയേല്‍ക്കുക. പുതിയ നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. 

മദ്രാസ്​ ​ഐഐടിയില്‍ നിന്ന്​ എയ്​റോനോട്ടിക്കന്‍ എന്‍ജിനിയറിങില്‍ ബിരുദം നേടിയ കെ. ശിവന്‍.ഐഐഎസ്​സി ബംഗളൂരുവില്‍നിന്ന്​ ബിരുദാനന്തര ബിരുദവും ബോംബൈ ​ഐഐടിയില്‍ നിന്ന്​ പിഎച്ച്‌​ഡിയും നേടിയിട്ടുണ്ട്​.

1982ല്‍ പി.എസ്​.എല്‍.വി​ പ്രൊജക്​ടി​​ന്‍റെ ഭാഗമായാണ്​ ഇദ്ദേഹം ഐഎസ്​ആര്‍ഒയില്‍ എത്തിയത്​. എയ്​റോനോട്ടിക്കല്‍ സയന്‍സുമായി ബന്ധപ്പെട്ട നിരവധി ജേണലുകളില്‍ ലേഖനങ്ങളും എഴുതിയിട്ടുണ്ട്​.

Trending News